ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസ്, സ്കോട്ട് ലൻഡ്, നോർത്ത് അയർലൻഡ് മേഖലകളിൽ ശക്തമായി വീശിയടിച്ച സ്റ്റോം ഡേവ് വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. മണിക്കൂറിൽ 93 മൈൽ വരെ വേഗതയിൽ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകൾ തകരുകയും ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലാകുകയും ചെയ്തു . വെയിൽസിലെ ഗ്ലിനീത്, അബെർഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച പ്രദേശങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ട് ലൻഡിലും നോർത്ത് അയർലൻഡിലും ട്രെയിൻ, ഫെറി സർവീസുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട് . അയർലൻഡിലെ ഡബ്ലിൻ വിമാനത്താവളത്തിൽ 17 വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചില പ്രധാന പാലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. വലിയ വൃക്ഷം വീടിന് മുകളിലേക്ക് വീണതോടെ സ്റ്റാഫോർഡ്ഷെയറിലെ ക്നിവറിൽ രണ്ട് കുടുംബങ്ങൾ ഭവനരഹിതരായി.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും സ്കൈ, കെയ്ത്നസ്, അബർഡീൻഷെയർ തീരപ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും ദുരിതത്തിലാണ് . വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ചില മേഖലകളിൽ ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഈസ്റ്റർ കഴിഞ്ഞ് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിൽ നിന്ന് ചൂടൻ കാറ്റ് എത്തുന്നതിനാൽ അടുത്ത ദിവസങ്ങളിൽ താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം നിലവിലുണ്ട്.