സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനക്കൂട്ടത്തിനിടയിലേക്ക് കൃത്യമായി എത്തി ആളുകളെ കുത്തി പരിക്കേൽപ്പിക്കുന്നതിനിടയിൽ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് മൂന്ന് വർഷവും നാലു മാസവും ശിക്ഷ അനുഭവിച്ച ശേഷം ജനുവരിയിൽ പുറത്തിറങ്ങിയ ഇരുപത് വയസ്സുകാരൻ സുദേഷ് അമ്മൻ. ലണ്ടനിലെ സ്ട്രീതേം ഹൈ സ്ട്രീറ്റിൽ വച്ചാണ് ഇയാൾ ആളുകളെ കത്തിയുമായി എത്തി കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില അതീവ ഗുരുതരം ആയിരുന്നു. പോലീസ് ഈ സംഭവത്തെ ഇസ്ലാമിക ബന്ധമുള്ള തീവ്രവാദ പ്രവർത്തനമായാണ് വിലയിരുത്തുന്നത്. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിനാലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത് . ഇത്തരം തീവ്രവാദ ബന്ധമുള്ള വരെ കൈകാര്യം ചെയ്യുവാൻ പുതിയ നിയമ നിർമ്മാണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ശിക്ഷാകാലാവധി നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രതി ഒരു കടയിൽ എത്തി ആളുകളെ കുത്തി പരുക്കേൽപ്പിച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ പോലീസും, ആംബുലൻസ് സർവീസും സ്ഥലത്തെത്തി.
പ്രതി മൂന്നു വർഷവും നാലു മാസവുമായി തീവ്രവാദ ബന്ധത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2018 മെയിൽ ആണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ പേരുടെ ജീവന് ഹാനി ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Leave a Reply