കോവിഡ് ബാധിച്ച ഒരാൾ സമ്പർക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ 406-ന് പകരം 15 പേർക്ക് വരെ ഒരു മാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്പർക്കം ഒഴിവാക്കുകയാണെങ്കിൽ 2.5 പേർക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും പഠനത്തിൽ വ്യക്തമായതായി ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. പല സർവകലാശാലകളുടെയും പഠനത്തിലൂടെ ഇത് കണ്ടെത്തിയിട്ടുണ്ട് എന്ന് അഗർവാൾ പറഞ്ഞു.
ഒരു ഭാഗത്ത് ചികിത്സാ മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, മറുവശത്ത് കോവിഡ് നിയന്ത്രിക്കേണ്ടതിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കുകൾ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം ആവർത്തിച്ചു
Leave a Reply