കേസിന്‍റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട നടൻ ദിലീപീന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പൊലീസ് അറസ്റ്റ് ചെയ്യും.കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും കാവ്യയുടെ അറസ്റ്റെന്ന് അന്വേഷണ വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചു. കേസിൽ കാവ്യയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തെ അറസ്റ്റ് ഉടൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നും കിട്ടിയ സൂചന
നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാര കാവ്യ ആണെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇത് കാവ്യ തന്നെ സമ്മതിക്കുന്ന ഫോൺ സംഭാഷണം അന്വേഷണ സംഘത്തിനു ലഭിച്ചതായും സൂചനയുണ്ട്. ഈ തെളിവ് ഇന്ന് കോടതിക്ക് മുന്നിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. ഇരയായ നടിക്കെതിരെ കാവ്യക്ക് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. വർഷങ്ങളോളം നടിക്കെതിരെ പദ്ധതിയിട്ട ആക്രമണമായിരുന്നു ഫെബ്രുവരിയിൽ അറങ്ങേറിയത്. എന്നാൽ പ്രതീക്ഷക്ക് വിരുദ്ധമായി അന്വേഷണം നീളുകയും ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ കാവ്യയുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. ദിലീപിന്‍റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും ഒറ്റപ്പെടൽ നേരിട്ടതോടെ കാവ്യ സ്വന്തം വീട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതാണ് പൊലീസ് ട്രാപ്പ് ചെയ്തിരിക്കുന്നത്. താനാണ് ഇതിനു കാരണമെന്നും താൻ പറഞ്ഞിട്ടായിരുന്നു എല്ലാമെന്നുമായിരുന്നു കാവ്യയുടെ സംസാരം.
കേസിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ കാവ്യയുടെ പങ്ക് വ്യക്തമായ പൊലീസ് ഇവരുടെ ഓരോ നീക്കങ്ങളും സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സെലിബ്രിറ്റി ആയതിനാലും വനിത ആയതിനാലും അറസ്റ്റിനു മുൻപ് തെളിവുകൾ ശക്തമാക്കുന്ന തിരക്കിലായിരുന്നു പൊലീസ്. നാദിർഷയെ കാവ്യക്കെതിരെ അണിനിരത്താൻ പൊലീസ് നടത്തിയ ശ്രമവും പരാജയപ്പെട്ടു. എന്നാൽ ഇതിനിടെ സ്വയം കുറ്റം സമ്മതിക്കുന്ന ഫോൺ സംഭാഷണം പൊലീസിനു ലഭിച്ചതോടെ കേസ് അന്വേഷണത്തിനു വീണ്ടും ചൂടു പിടിക്കുകയായിരുന്നു. കാവ്യക്കെതിരെ അറസ്റ്റ് നടക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ ദിലീപിനു സൂചന നൽകിയതോടെയാണ് കാവ്യയും ഹൈക്കോടതിയിലേക്ക് നീങ്ങിയത്. എന്നാൽ ഇതിൽ ഫലമുണ്ടാകില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Leave a Reply