പാലക്കാട് കൂറ്റനാട് വട്ടേനാട് പുളിക്കൽ വീട്ടിൽ 11 വയസ്സുകാരിയായ ആയിഷ ഹിഫ ദാരുണമായി മരിച്ചു. ഉയരക്കുറവ് പരിഹരിക്കാൻ വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ കെട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയതാണ് അപകട കാരണമെന്നാണ് വീട്ടുകാർ മൊഴി നൽകിയതെന്ന് തൃത്താല പൊലീസ് അറിയിച്ചു.
കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. മുത്തശ്ശിമാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കയറിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്; എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.











Leave a Reply