ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടനിൽ പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി ആക്രമണത്തിൽ മരിച്ചു. 27കാരിയായ കോന്തം തേജസ്വിനി ആണ് ആക്രമണത്തിൽ മരിച്ചത്‌. ബ്രസീൽ പൗരന്റെ ആക്രമണത്തിലാണ് പെൺകുട്ടി മരിച്ചത്. ആക്രമണം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് നടന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ പെൺകുട്ടി മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും സാരമായി പരുക്കേറ്റു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു പറഞ്ഞു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്. സംഭവവുമായി ബന്ധപ്പെട്ട് 24 ഉം 23 ഉം വയസ്സുള്ള സ്ത്രീയേയും പുരുഷനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.