ന്യൂസ് ഡെസ്ക്, മലയാളം യുകെ

മണിക്കൂറുകളോളം ശമ്പളമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ജീവിതം പെരുവഴിയിലാകുമെന്ന ആശങ്കയുമായി പരിശീലനം പൂർത്തിയാക്കിയ മിഡ് വൈഫ് വിദ്യാർത്ഥിനികൾ രംഗത്ത് വന്നു. തങ്ങൾക്ക് എൻഎച്ച്എസിൽ ജോലി ലഭിച്ചില്ലെങ്കിൽ കരിയർ ആരംഭിക്കുന്നതിന് മുൻപ് തന്നെ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകും എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. നിലവിൽ രാജ്യത്ത് ഉടനീളം മിഡ് വൈഫുമാരുടെ കടുത്ത ക്ഷാമം നിലവിലുണ്ട്. എന്നാൽ പുതിയതായി ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞമാസം റോയൽ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ് (ആർ‌സി‌എം) നടത്തിയ ഒരു സർവേയിലെ കണ്ടെത്തലുകളാണ് ഈ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിലേയ്ക്ക് വിരൽചൂണ്ടിയത്. ഈ വർഷം യോഗ്യത നേടേണ്ട 10 മിഡ്‌വൈഫ് വിദ്യാർത്ഥികളിൽ എട്ട് പേർക്കും പ്രസവ പരിചരണത്തിൽ ജീവനക്കാരുടെ കുറവുണ്ടായിട്ടും ബിരുദം നേടിയ ശേഷം ജോലി കണ്ടെത്താനാകുമെന്ന് ആത്മവിശ്വാസമില്ലെന്ന് കണ്ടെത്തി. മതിയായ ജീവനക്കാരുടെ അഭാവം മൂലം പ്രസവ പരിചരണത്തിലെ പല സേവനങ്ങളും താൽകാലികമായി നിർത്തലാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടും പുതിയ റിക്രൂട്ട്മെൻറ് നടത്താൻ എൻഎച്ച് എസ് വിമുഖത കാണിക്കുകയാണ്. ഫണ്ടിങ് വെട്ടിക്കുറയ്ക്കലും റിക്രൂട്ട്മെൻറ് മരവിപ്പിക്കലുമാണ് ജീവനക്കാരെ നിയമിക്കുന്നതിന് ആഗ്രഹിക്കുന്ന മിഡ് വൈഫറി മാനേജർമാരെ പിന്നോക്കം വലിക്കുന്നത്.

എൻഎച്ച്എസിൽ 2300 മണിക്കൂറോളം ശമ്പളമില്ലാതെ ജോലി ചെയ്തതിനു ശേഷമാണ് പലർക്കും സ്ഥിര നിയമനം ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉടലെടുത്തിരിക്കുന്നത്.43 കാരിയായ ഐമി പീച്ച് അടുത്ത വേനൽക്കാലത്ത് പരിശീലനം പൂർത്തിയാക്കാനിരിക്കുകയാണ്. എന്നാൽ രാജ്യത്തുടനീളം മിഡ്‌വൈഫുമാരുടെ കടുത്ത ക്ഷാമം ഉണ്ടായിരുന്നിട്ടും മൂന്ന് വർഷത്തെ ബിരുദ കോഴ്‌സിന്റെ അവസാനം ജോലി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന് അവർ പറഞ്ഞു.                           സുരക്ഷിത പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ കുറവ് ഒരു ഘടകമാണെന്ന റിപ്പോർട്ടുകൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ തങ്ങൾക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകാനുള്ള ജീവനക്കാരുടെ എണ്ണം കുറവാണെന്ന് മിഡ്‌വൈഫുകൾ നിരന്തരം ഞങ്ങളോട് പരാതി പറയുന്നതായി ആർ‌സി‌എമ്മിന്റെ മിഡ്‌വൈഫറി ഡയറക്ടർ ഫിയോണ ഗിബ് പറഞ്ഞു.