നെടുമ്പാശ്ശേരി: മാതാപിതാക്കളറിയാതെ കാമുകനുമൊത്ത് രണ്ട് വട്ടം ദുബായി സന്ദര്‍ശിച്ചത് പുറത്തറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച യുവതി അറസ്റ്റില്‍. കോട്ടയം കടത്തുരുത്തി സ്വദേശിനി അനു (22) വിനെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗളൂരുവിലാണ്. ഇവിടെ വെച്ച് പരിചയപ്പെട്ട കാമുകനുമൊത്താണ് യുവതി രണ്ട് വട്ടം ദുബായ് സന്ദര്‍ശിച്ചത്. ഈ വിവരം മാതാപിതാക്കള്‍ അറിയാതിരിക്കുന്നതിനാണ് കാമുകന്റെ നിര്‍ദേശപ്രകാരം പാസ്‌പോര്‍ട്ടില്‍ നിന്നു രണ്ട് പേജ് കീറിക്കളഞ്ഞത്. തുടര്‍ന്ന് വ്യാജ പേജ് തയ്യാറാക്കി പതിപ്പിക്കുകയായിരുന്നു. യുവതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.