കോട്ടയം ∙ പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിനായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതുപ്പള്ളി െഎഎച്ച്ആർഡി കോളജ് വിദ്യാര്‍ഥികളാണ് മൂവരും. എട്ടു വിദ്യാർഥികളാണ് കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റു രണ്ടു വിദ്യാർഥികൾ.