യാക്കോബായ സഭയിലെ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ കാത്തിരുന്ന JSOSM ന്റെ വിദ്യാര്‍ഥി ക്യാമ്പിനു ആവേശ്യോജ്വലമായ തുടക്കം. യുകെ മേഖലയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കുട്ടികള്‍ ഇന്ന് ഉച്ചയോടു കൂടി സ്റ്റഫോര്‍ഡ്‌ഷെയറില്‍ എത്തിച്ചേര്‍ന്നു. ക്യാമ്പിനുളള രജിസ്‌ട്രേഷന്‍ ഒരു മണിയോടു കൂടി ആരംഭിച്ചു. തുടര്‍ന്നു ക്യാമ്പിലെത്തിയ യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, ബഹുമാനപ്പെട്ട വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, വളന്റിയേഴ്‌സും ചേര്‍ന്നു സ്വീകരിച്ചു.
ഉച്ചതിരിഞ്ഞ് മൂന്നു മണിയോട് അഭി. ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ ആധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത്, ഫാ. രാജു ചെറുവിള്ളില്‍, ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ഫാ. സിബി വാലയില്‍, ഫാ. കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുകെ റീജിയണല്‍ കൗണ്‍സില്‍ ട്രഷറര്‍ ജേക്കബ് കോശിയുടെയും, വളന്റിയേഴ്‌സിന്റെയും, മാതാപിതാക്കളുടെയും, കുട്ടികളുടെയും സാന്നിധ്യത്തില്‍ അഭി. തിരുമനസ് ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
വളരയധികം കൃത്യനിഷ്ഠയോടും, അച്ചടക്കത്തോടും നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ മേല്‍നോട്ടം വഹിക്കുന്നു. ഇനിയുമുള്ള രണ്ടു ദിവസം കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആകാംഷയുടെയും ദിവസങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല. വൈവിധ്യമാര്‍ന്ന ഒട്ടേറെ ക്ലാസുകളും ആക്റ്റിവിറ്റികളുമടങ്ങുന്ന പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply