കാമുകന്റെ പാലക്കാടുള്ള വാടകവീട്ടിൽ വെച്ച് കൊല്ലം സ്വദേശിനിയായ ബ്യൂട്ടിഷൻ ടെയ്രിനർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 11 വരെയാണു കസ്റ്റഡി കാലാവധി. പ്രതിയെ നാളെ തന്നെ കൊലപാതകം നടന്ന പാലക്കാട്ടെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകൻ പ്രശാന്ത് കൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ ഒരുക്കിയ ശേഷമായിരുന്നെന്നു പോലീസ്. ഒരു ഘട്ടത്തിലുംഅന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തിയാൽ തന്നെ പിടിക്കപ്പെടാതിരിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രശാന്ത് സുചിത്രയെ കൊല്ലത്തുനിന്നും സ്‌നേഹം നടിച്ചു പാലക്കാട്ടേക്ക് എത്തിച്ചതും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതും.

കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി വിഷം നൽകുകയും ചെയ്തിരുന്നു.കൊല്ലത്ത് നിന്നും പ്രശാന്തിന്റെ പപാലക്കാടുള്ള വാടക വീട്ടിൽ സുചിത്രയെ എത്തിച്ച ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാൻ ആവശ്യപ്പെടും ചെയ്തിരുന്നു.

സുചിത്രയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത്.ഫോൺ രേഖകളിൽ മഹാരാഷ്ട്ര നമ്ബർ വന്നാൽ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാൽ ടവർ ലൊക്കേഷൻ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ സുചിത്രയുടെ ഫോൺ ഏതോ വണ്ടിയിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സുചിത്രയുടെ ഫോൺ പ്രശാന്ത് തന്നെയാണ് മറ്റൊരിടത്ത് ഉപേക്ഷിച്ചത്.അതേസമയം, മൂന്ന് ലക്ഷം രൂപയോളം സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതി പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കൾക്കുമൊപ്പം പാലക്കാട്ടെ വാടക വീട്ടിലായിരുന്നു താമസം. സ്‌കൂൾ അവധിയായതോടെ ഭാര്യയെ ഇയാൾ കൂനമ്പായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടർന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്.

അതേസമയം, കൊലപാതകത്തിന്റെ ചുരുളഴിയാൻ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയായിരുന്നു. എറണാകുളത്ത് കോഴ്സിനു പോകുന്നെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാർലർ ഉടമയെ അമ്മ വിളിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാൽ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെയാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.തുടർന്നു ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകുകയായിരുന്നു. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തന്റെ അടുത്ത കിടന്ന് ഉറങ്ങുകയായിരുന്ന സുചിത്രയെ എമർജൻസി ലാമ്പിന്റെ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോൺ എത്തിയെങ്കിലും പ്രശാന്ത് ഫോൺ സ്വിച്ച് ഓഫാക്കി. കാലിൽ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്കൊണ്ട് പുതപ്പിച്ചു. ഈ മൃതശരീരത്തെ കെട്ടിപിടിച്ചു അന്ന് രാത്രി പ്രശാന്ത് ഉറങ്ങുകയും ചെയ്തു.

വാടകവീട്ടിൽ പ്രശാന്തിന്റെ രക്ഷിതാക്കൾ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്‌ബോൾ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തിൽ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകൾ മുട്ടിനുതാഴെ മുറിച്ചുമാറ്റി.കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാൻ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളായ സുചിത്ര രണ്ടുതവണ വിവാഹബന്ധം വേർപ്പെടുത്തിയിട്ടുണ്ട്.സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്.

കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.