പാലക്കാട് കൊല്ലപ്പെട്ട സുചിത്രയും കാമുകന്‍ പ്രശാന്തും തമ്മില്‍ പ്രണയത്തിലാകാന്‍ ഇടയായത് താരന്‍ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച്‌ തുടങ്ങിയ സൗഹൃദത്തിലൂടെയാണ് . അതിനു ശേഷം താരനുള്ള എളുപ്പവഴി വാട്ട്സാപ്പ് വഴി സുചിത്ര പ്രശാന്തിന് കൈമാറി. അങ്ങനെ പതിയെ ഇരുവരും അടുക്കുകയും ചെയ്തു

സംഗീതാധ്യാപകനായ പ്രശാന്ത് ഇടക്ക് ഫോണ്‍ വഴി പാട്ടുകൾ കൈമാറി.സുചിത്രയിൽ നിന്നും പണം വാങ്ങി പ്രശാന്ത് ഇതിനിടെ ഒരു പിയാനോയും സ്വന്തമാക്കി . ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുകൂടിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. കൊല്ലത്ത് വച്ച്‌ ഇരുവരും എല്ലാ രീതിയിലും ഇടപഴകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന താത്പര്യം ഉണ്ടായത്.. ഇക്കാര്യം പ്രശാന്തിനോട് പറയുകയും ചെയ്തു.അങ്ങനെ തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു.

കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.പിന്നീട് സുചിത്ര ഗർഭിണിയാണ് എന്നറിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി.. എന്നാല്‍ തനിക്ക് കുഞ്ഞിനെ വേണമെന്ന് വാശിപിടിക്കുകയും സമ്മതിക്കില്ലെങ്കില്‍ എല്ലാ വിവരവും പ്രശാന്തിന്റെ ഭാര്യയെ അറിയിക്കുകയും ചെയ്യുമെന്ന് സുചിത്ര ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സുചിത്രയെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.കൊല്ലത്തെ സ്ഥാപനത്തില്‍ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും ആയിരുന്നു യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞത്. പിന്നീടുണ്ടായ ചോദ്യം ചെയ്യലിലാണ് കൊലപാതകം നടത്തിയെന്നു സമ്മതിച്ചത് .

മാര്‍ച്ച്‌ 17 നാണ് ബ്യൂട്ടിഷന്‍ ട്രെയിനറായ സുചിത്രയെ കാണാതായത്. പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയ സുചിത്ര കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് 4ന് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അഛന് സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നും ഇറങ്ങി.

18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് 5 ദിവസത്തെ അവധി വേണമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്.എന്നാല്‍ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നുവെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പോയി രണ്ടു ദിവസം വീട്ടുകാരെ ഫോണ്‍ വിളിച്ചിരുന്നു. പക്ഷെ പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കി. അപ്പാഴാണ് വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലായത്. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി.മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം വീടിന്റെ മതിലിനോട് ചേര്‍ന്ന് യുവാവ് മൃതദേഹം കുഴിച്ചിടുകയായിരുന്നു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രശാന്തുമായി പാലക്കാട് എത്തിയ അന്വേഷണ സംഘം ഇവര്‍ താമസിച്ച വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ രാത്രി കൊല്ലം ക്രൈംബ്രാഞ്ചില്‍ നിന്നെത്തിയ മറ്റൊരു സംഘം വീടും പരിസരവും പരിശോധിച്ച്‌  ചെമ്പൈ സം​ഗീ​ത കോ​ള​ജി​ല്‍ എം.​എ മ്യൂ​സി​ക്​ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​യാ​ള്‍ കൊ​ട്ട​ശ്ശേ​രി​യി​ല്‍ സം​ഗീ​താ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മ​റ്റ്​ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഗീ​ത ക്ലാ​സു​ക​ളും എ​ടു​ക്കു​ന്നു​ണ്ട്. ര​ണ്ട്​ വ​ര്‍​ഷം മുൻപാണ്​ ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​യ​ത്.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ കു​ടും​ബ​വു​മാ​യി മ​ണ​ലി ഹൗ​സി​ങ്​ കോ​ള​നി​യി​ലെ ശ്രീ​രാം​ന​ഗ​റി​ല്‍ വാ​ട​ക​വീ​ടെ​ടു​ത്ത​ത്. മാ​സ​ങ്ങ​ളോ​ളം മാ​താ​പി​താ​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ പ്ര​ശാ​ന്തി​ന് ശി​ഷ്യ​രാ​യി നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ട്. സൗ​മ്യ പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍, മി​ത​ഭാ​ഷി​യാ​യി​രു​ന്നെ​ന്ന്​ അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. മാ​ര്‍​ച്ച്‌​ 17ന്​ ​രാ​ത്രി സു​ചി​ത്ര​യു​മാ​യി പ്ര​ശാ​ന്ത്​ എ​ത്തി​യി​ട്ടും വീ​ട്ടി​ല്‍ ആ​ള​ന​ക്ക​മു​ള്ള​താ​യി തോ​ന്നി​യി​രു​ന്നി​ല്ലെ​ന്ന്​ അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

വീ​ടി​​െന്‍റ ജ​ന​ലു​ക​ളും അ​ടു​ക്ക​ള ഭാ​ഗ​വു​മെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ല്‍ കൊ​ല ന​ട​ക്കു​ക​യും പി​ന്നീ​ട്​ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്​​തി​ട്ടും പ​രി​സ​ര​ത്ത്​ ആ​ര്‍​ക്കും ഒ​ന്നും അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തെ പു​ല്‍​ക്കാ​ടു​ക​ള്‍​ക്ക്​ പ്ര​ശാ​ന്ത്​ തീ​യി​ട്ടി​രു​ന്നു.അര്‍ധരാത്രിയോടെ സീല്‍ ചെയ്തിരുന്നു. സംഭവസ്ഥലത്തെത്തിച്ച പ്രതിയുടെ സാന്നിധ്യത്തില്‍ ജഡം പുറത്തെടുത്തു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.

ജില്ലാപൊലീസ് സൂപ്രണ്ട് ജി.ശിവവിക്രം, പാലക്കാട് ഡിവൈഎസ്‌പി സാജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് രോഗനിയന്ത്രണ ചട്ടമനുസരിച്ചായിരുന്നു നടപടികള്‍. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.