സന്ദര്‍ലാന്‍ഡ്: കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാന്‍ ജനതയ്ക്ക് കൈത്താങ്ങായി സന്ദര്‍ ലാന്‍ഡിലെ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഫണ്ട് സമാഹരിക്കുന്നു. അംഗങ്ങളില്‍ നിന്നും താല്പര്യമുള്ള മറ്റു ഉദാരമതികളില്‍ നിന്നും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് നിരാലംബരായ മനുഷ്യര്‍ വെള്ളത്തിനും ആഹാരത്തിനും വേണ്ടി ക്യാമ്പുകളില്‍ കഴിയുന്നു. നീതിയും നിയമവും ഇല്ലാത്ത നാട്ടില്‍ അവര്‍ക്കു കൈത്താങ്ങാകാന്‍ മലയാളികളടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ സന്നദ്ധ സേവനം നടത്തുന്നു.

ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാന്‍ സൗത്ത് സുഡാന്‍ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യന്‍ സഭയിലെ വൈദികര്‍ നേതൃത്വം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു താങ്ങേകുവാന്‍ നമ്മള്‍ കഴിയുന്ന സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നു. മെയ് മാസം അവസാനത്തോടെ സഹായം കൈമാറാന്‍ ഉദ്ദേശിച്ചു നടത്തുന്ന ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം. സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ അകക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങള്‍ കൈമാറാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അക്കൗണ്ട് നെയിം – എം സി സി സണ്ടര്‍ലന്‍ഡ്
അക്കൗണ്ട് നമ്പര്‍: 80125830
സോര്‍ട്ട് കോഡ്: 404362
ബാങ്ക്: HSBC
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07846911218, 07590516672.