തന്റെ ജീവിതത്തിലെ നന്മകൾക്കെല്ലാം കാരണം ചെറിയച്ഛൻ കമൽഹാസനാണെന്ന് നടി സുഹാസിനി. അദ്ദേഹമില്ലെങ്കിൽ സിനിമയിലെത്തുകില്ലായിരുന്നു. മണിയെപ്പോലും (ഭർത്താവ് മണിരത്നം)തന്നത് നിങ്ങളാണ്. കമലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പരമക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ തന്റെ ജീവിതത്തില്‍ കമല്‍ ഹാസന്‍ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. കമല്‍ഹാസന്റെ ജ്യേഷ്ഠനായ ചാരുഹാസന്റെ മകളാണ് സുഹാസിനി.

“നിങ്ങൾ ഇല്ലെങ്കിൽ സിനിമയിൽ ഞാനില്ല. എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ പഠിക്കാൻ നിർബന്ധിച്ചതും അതിനു ഫീസ് കൊടുത്തതും നിങ്ങളാണ്. വളരെ ചെറുപ്പത്തിൽ തന്നെ, എനിക്കും സഹോദരിമാർക്കും സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വന്തം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ്. എന്റെ ഭര്‍ത്താവ് മണിരത്നത്തിനെപ്പോലും നിങ്ങൾ തന്നതാണ് കമൽ, നിങ്ങളെ തേടി വന്നതു കൊണ്ടാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത്. നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതു കൊണ്ട് ഇതു വരെ ജീവിതത്തിൽ ചെയ്യാത്ത രണ്ടു കാര്യങ്ങൾ ഞാൻ ചെയ്യാൻ പോകുന്നു” എന്നു പറഞ്ഞ് കമൽഹാസന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങാനും സ്നേഹ ചുംബനങ്ങൾ നൽകാനും സുഹാസിനി മറന്നില്ല.

ഒരിക്കല്‍ കൂടി പറയുന്നു എന്റെ ജീവിതത്തിലെ എല്ലാം നിങ്ങള്‍ തന്നതാണ്. മണിയെ (മണിരത്‌നം) പോലും നിങ്ങള്‍ തന്നതാണ്. മണിയുടെ ജീവിതവും നിങ്ങള്‍ കൊടുത്തതാണ്. സുഹാസിനി പറഞ്ഞു.