മലയാളത്തിലെ സൂപ്പർ താരമായിരിന്നിട്ടും ഒരിക്കൽ പോലും അഭിമുഖം കൊടുക്കാത്ത നടനെപ്പറ്റി എഴുത്തുകാരനും നിരൂപകനുമായ സുകു പാൽകുളങ്ങര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ നിറഞ്ഞാടിയ വ്യക്തിയായിരുന്നു കെ പി ഉമ്മർ. അദ്ദേഹത്തെ പറ്റി സിനിമാലോകത്ത് അധികമാരും സംസാരിച്ചു കേൾക്കാറില്ല, ഒരു അഭിമുഖം പോലും പുറത്ത് വന്നിട്ടുമില്ല എന്നാൽ അതിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് സുകു പറഞ്ഞു. നെഗറ്റീവ് കഥാപാത്രങ്ങളിൽ വരുന്നതുകൊണ്ട് തന്നെ പലർക്കും അദ്ദേഹത്തോട് വെറുപ്പ് തോന്നും.
ആ കഥാപാത്രത്തെ എത്രമാത്രം ആരാധകർ വെറുക്കുന്നുവേ അത് ആ നടന് സംബന്ധിച്ച് അദ്ദേഹത്തിന്റെ വിജയമാണ്. ആ കാര്യത്തിൽ ഉമ്മർ വിജയിച്ചിരുന്നു. യാതൊരു അഭിമുഖങ്ങളിലും തല കാണിക്കാനോ പ്രശസ്തി നേടിയെടുക്കാനോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. മലയാളത്തിൽ ഇത്രയും സാത്വികനായ മറ്റൊരു നടൻ ഇല്ലെന്ന് പറയുന്നാണ് സത്യമെന്നും സുകു പറഞ്ഞു.
നെഗറ്റീവ് ഷേഡ് കൊടുത്ത് പല സംവിധായകരും അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ ഇല്ലാതാക്കുകയായിരുന്നു. നാടകത്തിൻ നിന്ന് വന്നതുകൊണ്ട് തന്നെ അഭിനയത്തിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വലുതായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലും അദ്ദേഹം ഒരു സംവിധാകനോടെ നിർമ്മാതാവിനോടെ തർക്കിച്ചിട്ടില്ല. കിട്ടുന്നത് വാങ്ങി പോകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇന്ന് പല മിമിതക്രിക്കാരും അദ്ദേഹത്തിനെ അനുകരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply