സ്വാമി ശങ്കര ഗിരിഗി എന്ന പേരില്‍ പേരില്‍ കഴിയുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് ചെറിയനാട് സ്വദേശിയും സുകുമാരക്കുറുപ്പിന്റെ ആയല്‍വാസി ആയ ജോണ്‍ കൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈം ബ്രാഞ്ച്.

നേരത്തെ പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. സംശയം തോന്നിയതിനാല്‍ സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിലെ ചില സുഹൃത്തുകളോടു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് കുറുപ്പിന്റെ അയല്‍വാസി ആയിരുന്ന ജോണിനെ ഈ സന്യാസിയുടെ ചിത്രം കാണിക്കുന്നത്.

2007ല്‍ ആണ് റെന്‍സി ഈ സന്യാസിയെ ആദ്യമായി കാണുന്നത്. അന്ന് റെന്‍സി അവിടെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുക ആയിരുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലായിരുന്നു അന്ന് സ്വാമി ശങ്കര ഗിരിഗിരി താമസിച്ചിരുന്നത്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, തുടങ്ങിയ ഭാഷകള്‍ നന്നായി അറിയാം. താടി നീട്ടി വളര്‍ത്തിയ ഈ സന്യാസിയുടെ വേഷം കാവി മുണ്ടും ജൂബ്ബയും ആയിരുന്നു.

പിന്നീട് കുറുപ്പിന്‍റെ ചിത്രം മഠാധിപതിയെ കാണിച്ചപ്പോള്‍ മലയാളി ആയ സ്വാമിയെപ്പോലെ ഉണ്ടെന്നു പറയുക കൂടി ചെയ്തതോടെ ഈ വിവരം ആലപ്പുഴ പൊലീസിനെ ധരിപ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ അടങ്ങിയ ഒരു വിഡിയോയില്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടതോടെയാണ് റെന്‍സിം വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം റെന്‍സിമിന്റെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ അന്വേഷണത്തിന് തയ്യാറെടുത്തതും.