മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നായികാ താരമായിരുന്നു നടി സുമലത. നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ആരായിരുന്നാലും നായിക സുമലതയായിരുന്നു. തൂവാനത്തുമ്പികളില്‍ സുമലത അവതരിപ്പിച്ച ക്ലാരയെ ആര്‍ക്കും മറക്കാനാകില്ല. എന്നാല്‍ താരമാകും മുന്‍പ് സുമലതയുടെ തുടക്കകാലത്തെ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
മമ്മൂട്ടി നായകനായി ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രം 1985ലാണ് ഇറങ്ങിയത്. ബാബു നമ്പൂതിരി, ഉര്‍വശി, ലിസി എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. സുമലത അവതരിപ്പിച്ച മേഴ്‌സി കൊല്ലപ്പെടുന്നതാണ് നിര്‍ണ്ണായകമാകുന്നത് ചിത്രത്തില്‍. ചിത്രത്തിലെ ബലാല്‍സംഗ ദൃശ്യം ചിത്രീകരിക്കുന്നതിനിടെ വില്ലനായ ബാബു നമ്പൂതിരിയുടെ വിരല്‍ കൊണ്ട് സുമലതയുടെ മുഖത്ത് ചെറുതായി മുറിവുണ്ടായി.
മുഖത്ത് നിന്ന് രക്തം വന്നതോടെ സുമലത അഭിനയം മതിയാക്കി അമ്മയ്‌ക്കൊപ്പം കാറില്‍ കയറി ഇരിപ്പായി. ചിത്രീകരണം തടസപ്പെട്ടു. ബാബു നമ്പൂതിരി ക്ഷമ പറഞ്ഞെങ്കിലും കാറില്‍ നിന്നിറങ്ങാന്‍ നടിയും അമ്മയും കൂട്ടാക്കിയില്ല. ഈ സമയമാണ് മമ്മൂട്ടി സെറ്റിലേക്ക് വന്നത്. മമ്മൂട്ടി കേട്ട് കൊണ്ട് വന്നത് ദേഷ്യപ്പെടുന്ന ജോഷിയുടെ വാക്കുകളാണത്രെ. പോകുന്നെങ്കില്‍ പൊയ്‌ക്കോണം പിന്നെ അമ്മയും മകളും ഈ വ്യവസായത്തില്‍ ഉണ്ടാവില്ല. ഇത് കേട്ടതോടെയാണ് സുമലതയും അമ്മയും വീണ്ടും സഹകരിക്കാന്‍ തയാറായതെന്നാണ് പറയപ്പെടുന്നത്. നടി തന്നെയാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
Leave a Reply