കേരള ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് ആസാം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ്. നടി രജനി ചാണ്ടിയുടെ വീട്ടുജോലിക്കാരന്‍ ആണ് ഇദ്ദേഹം. സമ്മാനം ലഭിച്ചെങ്കിലും കേരളം വിട്ടുപോകില്ലെന്നാണ് ആല്‍ബര്‍ട്ട് പറയുന്നത്.
സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആല്‍ബര്‍ട്ട് കൂലിവേലക്കായി കേരളത്തിലെത്തിയത്. രജനി ചാണ്ടിക്കൊപ്പം കൂടിയതോടെ ജോലി സ്ഥിരമായി. 15 വര്‍ഷമായി ജോലി ചെയ്യുകയാണ് ആല്‍ബര്‍ട്ട്. ഓലമേഞ്ഞ വീട്ടിലാണ് ആല്‍ബര്‍ട്ടും ഭാര്യ അഞ്ചലയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ മക്കള്‍ ഏലിയാസും ഡേവിഡും കഴിയുന്നത്.
ലോട്ടറിയടിച്ച കാശുകൊണ്ട് നല്ലൊരു വീടുപണിയണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നുമാണ് ആഗ്രഹമെന്ന് റോബര്‍ട്ട് പറയുന്നു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും ഇതുവരെ 5000 രൂപ വരേയെ സമ്മാനം ലഭിച്ചിട്ടുള്ളൂവെന്നും ആല്‍ബര്‍ട്ട് പറയുന്നു.
സമ്മാനാര്‍ഹമായ എസ്.ഇ 222282 ടിക്കറ്റ് വിറ്റത് ചൂണ്ടിയിലെ മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സിയാണ്. സമ്മാനം ലഭിച്ച വിവരം ആല്‍ബര്‍ട്ട് വിവരം ഓണ്‍ലൈന്‍ മുഖേന അറിഞ്ഞെങ്കിലും നാട്ടിലുള്ള ഭാര്യ അഞ്ചലയോട് മാത്രമാണ് പറഞ്ഞത്. രജനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിയെ വിവരമറിയിച്ചു.
അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആലുവ കാത്തലിക് സെന്ററിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തി ടിക്കറ്റ് കൈമാറി. ആസാമിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് ആലുവ ശാഖയിലേക്ക് മാറ്റി ഉച്ചയ്ക്ക് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Leave a Reply