മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബേത്‌ലഹേം. 1998ലെ ഓണക്കാലത്ത് തീയറ്ററുകളില്‍ ഉത്സവം തീര്‍ത്ത ഈ സിബിമലയില്‍ ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും ജയറാമിനും മഞ്ജുവാര്യര്‍ക്കുമൊപ്പം താരരാജാവ് മോഹന്‍ലാലും അണിനിരന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബേത്‌ലഹേമിലെ ആ സമ്മര്‍കാലം ചലച്ചിത്രപ്രേമികളില്‍ വിസ്മയമായി ഇന്നും തുടരുകയാണ്.

എന്നാല്‍ ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച നായിക ആരാണെന്ന സംശയം ഇന്നും ഏവരിലും ബാക്കിയാണ്. സംവിധായകനും താരങ്ങളും നാളിതുവരെ ആ രഹസ്യം പരസ്യമാക്കിയിട്ടുമില്ല.എന്നാല്‍ ഇപ്പോള്‍ ആ പൂച്ചയെ അയച്ച സുന്ദരി ആരാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ അഞ്ജാത സുന്ദരി മഞ്ജു വാര്യരാണെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ പൂച്ചയും ആറാം തമ്പുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം. ആറാം തമ്പുരാനില്‍  ഒടുവില്‍ ഉണ്ണികൃഷ്ണനും മഞ്ജൂവും വരുന്ന ഒരു രംഗത്ത് ഒരു പൂച്ചയെ കാണിക്കുന്നുണ്ട്.   ഈ ദൃശ്യം വച്ചു കൊണ്ടാണ് സോഷ്യല്‍മീഡിയയുടെ പുതിയ കണ്ടെത്തല്‍. സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലഭവന്‍ മണി എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.