ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ചർച്ചയിൽ റിഷി സുനകും സർ കെയർ സ്റ്റാർമറും. സംവാദത്തിൽ നികുതി, കുടിയേറ്റം, ലിംഗഭേദം, ബ്രെക്സിറ്റ് തുടങ്ങിയ പ്രധാന വിഷയങ്ങളും ഉൾപ്പെട്ടിരുന്നു. ബിബിസി സംഘടിപ്പിച്ച 75 മിനിറ്റ് നീണ്ടുനിന്ന സംവാദത്തിൽ ഋഷി സുനക്, സർ കെയർ നികുതി വർദ്ധന ആസൂത്രണം ചെയ്തതായി ആവർത്തിച്ച് കുറ്റപ്പെടുത്തുകയും അനധികൃത കുടിയേറ്റം പരിഹരിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു.
അതേസമയം സർ കെയർ സ്റ്റാർമർ ഋഷി സുനകിനെതിരെ ഫണ്ടില്ലാത്ത നികുതി വാഗ്‌ദാനം ചെയ്യുന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു. നോട്ടിംഗ്‌ഹാം ട്രെൻ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതുജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് ഇരുവർക്കും നേരത്തെ ധാരണയുണ്ടായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് സമയത്തെ കുറിച്ച് വാതുവെപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ടോറി സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സർ കെയർ സ്റ്റാർമർ സംവാദത്തിന് തുടക്കമിട്ടത്. കാര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അവ ശരിയായി കൈകാര്യം ചെയ്തുവെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇതിനോട് പ്രതികരിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായം പാർട്ടിക്ക് അനുകൂലമാക്കാനുള്ള റിഷി സുനകിൻെറ അവസാന അവസരമായ ഈ സംവാദത്തെ കാണാം. ക്യാമ്പെയ്‌നിൻ്റെ തുടക്കത്തിൽ ഉണ്ടായത് പോലെ നികുതി വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആക്രമണാത്മക നിലപാടാണ് റിഷി സുനക് സ്വീകരിച്ചത്. മുൻപുള്ള സംവാദങ്ങളേക്കാൾ പോരാട്ട വീര്യം പ്രകടിപ്പിച്ചുകൊണ്ടാണ് കെയർ സ്റ്റാർമർ ഇത്തവണ പ്രതികരിച്ചത്. ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും നേതാക്കൾ നൽകി.
Leave a Reply