ബിനോയ് ജോസഫ്, സ്‌കന്തോര്‍പ്പ്.
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം… ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമര്‍ശനങ്ങള്‍.. മുന്നറിയിപ്പുകള്‍.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു… പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാന്‍ ഫാ. ബിജു കുന്നയ്ക്കാട്ടിന്റെ ജീവനുള്ള ചിന്തകള്‍ക്ക് കൈത്തൊട്ടിലായത് മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ്… ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇരുപത്തിയഞ്ചാം ആഴ്ചയിലേയ്ക്ക്…
ഓണ്‍ലൈന്‍ വാര്‍ത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്‌നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങള്‍ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാര്‍മ്മികതയും നന്മയും സ്‌നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ‘അരുത്’ എന്നു നമ്മുടെ മനസില്‍ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. ഇത് മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.
തൂലികകള്‍ ചലിക്കുമ്പോള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തെ നാളെകളുടെ സ്വപ്നങ്ങളുടെ ഉണര്‍ത്തുപാട്ടാക്കുന്ന തൂലിക ചലിപ്പിക്കുന്നത്. ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പബ്ബിക് റിലേഷന്‍സ് ഓഫീസറാണ് അദ്ദേഹം. ധാര്‍മ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവല്‍ക്കാരനായ ബിജു അച്ചന്റെ കരങ്ങളില്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാര്‍ നിസംശയം പ്രഖ്യാപിക്കുന്നു. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസിന്റെ ചരിത്രനിമിഷങ്ങള്‍ക്ക് പ്രവാസിലോകം 2016 ഡിസംബര്‍ 18 ഞായറാഴ്ച സാക്ഷ്യം വഹിക്കും. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇരുപത്തിയഞ്ചാം വാരത്തിലേയ്ക്കു കടക്കുമ്പോള്‍ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.
മലയാളം യുകെയുടെ വായനക്കാര്‍ പറഞ്ഞതിങ്ങനെ…
ബഹുമാനപ്പെട്ട ബിജു അച്ചന്റെ അപഗ്രഥനപാഠവം വ്യക്തമാക്കുന്ന ചെറു ലേഖനങ്ങളാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. അനുവാചകരെ വായനയ്ക്ക് പ്രേരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഈ പരമ്പരയുടെ പ്രത്യേകതയാണ്. ആനുകാലീക സംഭവങ്ങളുടെ അപഗ്രഥനങ്ങളെ ആത്മീയതയുടെ വിചിന്തനത്തിലേയ്ക്ക് നയിക്കുന്നതാണ് ഓരോ ലേഖനവും. വായനക്കാരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു ചിന്ത അച്ചന്‍ തന്റെ വരികള്‍കിടയിലൂടെ നല്‍കുന്നുണ്ട്. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം മുടങ്ങാതെ നല്‍കുന്ന ബിജു അച്ചനും മലയാളം യുകെയ്ക്കും ആശംസകള്‍….
മലയാളം യുകെയുടെ സ്ഥിരം വായനക്കാരനാണ് ഞാന്‍. മലയാളികളില്‍ നല്ലൊരു ശതമാനം പ്രവാസികളായതുകൊണ്ടും എന്റെ ശിഷ്യഗണത്തില്‍ കുറവല്ലാത്ത ഒരു ശതമാനം വിദേശങ്ങളില്‍ താമസിക്കുന്നതുകൊണ്ടും അവരുടെ വിശേഷങ്ങള്‍ പൂര്‍ണ്ണമായിട്ടറിയണമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളുടെ വായന അനുവാര്യമാണ്. അതു കൊണ്ടു തന്നെ മലയാളം യുകെ ഞാന്‍ കൃത്യമായി വായിക്കാറുണ്ട്. മലയാളം യുകെയില്‍ ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി മനുഷ്യ ജീവിതത്തിന്റെ സത്യസന്ധവും യാഥാര്‍ത്യബോധത്തോടും കൂടിയുള്ള ഒരു നേര്‍ക്കാഴ്ചയുടെ സന്ദേശം പകരാന്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തിനു സാധിക്കുന്നുണ്ട്.
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം വായനക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകട്ടെ എന്നാശംസിക്കുന്നു.
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആത്മീയതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ‘ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ‘ എന്ന പരമ്പര 25 എപ്പിസോഡുകള്‍ പിന്നിടുന്നു എന്നത് സന്തോഷവും അതിലുപരി അത്ഭുതവുമാണ്.. അതും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ എന്നത്. പാശ്ചാത്യ സംസ്‌കാരത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്ന ഈ തലമുറ അറിയണ്ടതും അറിയാതെ പോകുന്നതുമായ സത്യങ്ങളാണ് ഈ പംക്തിയിലൂടെ ഫാ.ബിജു കുന്നക്കാട്ട് അവതരിപ്പിക്കുന്നത്. മുഴുവന്‍ എപ്പിസോഡും വായിക്കാന്‍ കഴിഞ്ഞട്ടില്ലെങ്കിലും വായിച്ചവയത്രയും ജ്ഞാനസമ്പാദനത്തിനുതകുന്നവ തന്നെയാണ്. ഫാ.ബിജുവിനും ഇത് പ്രസിദ്ധീകരിക്കുന്ന മലയാളം യു കെ എന്ന മാധ്യമത്തിനും ആശംസകള്‍ നേരുന്നതിനൊടൊപ്പം അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
സമകാലീന വിഷയങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ വിശദമായ അവലോകനം നടത്തി വളരെ ലളിതമായി വായനക്കാരിലെത്തിക്കുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 25 ആഴ്ചകള്‍ പിന്നിടുമ്പോള്‍ തീര്‍ച്ചയായും മലയാളം യുകെയ്ക്ക് ഇത് അഭിമാന നിമിഷം തന്നെ. ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തിന്റെ ശില്പി റവ. ഫാ. ബിജു കുന്നയ്ക്കാട്ടില്‍, തന്റെ വളരെ ലളിതമായ ആഖ്യാനശൈലിയിലൂടെ എല്ലാ ഞായറാഴ്ചകളിലും യുകെ മലയാളികളുമായി തുടര്‍ന്നു വരുന്ന ഈ ‘സംവാദം’ 250 ആഴ്ചകളും കടന്ന് മുന്നോട്ട് പോകട്ടെയെന്നും, നന്മയുടെ ഉദ്ദേശ ശുദ്ധി എന്തെന്ന് തിരിച്ചറിയാന്‍ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്ന. ഫാ. കുന്നയ്ക്കാട്ടിലിന്റെ ഈ യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ മംഗളാശംസകളും…
മരണത്തെ നോക്കി ഒരു പുഞ്ചിരി. മലയാളം യുകെ പ്രസിദ്ധീകരിച്ച ഈ ലേഖനം തമാശയായിട്ടാണെങ്കിലും ഫേസ്ബുക്കില്‍ നിന്നാണ് ഞാന്‍ വായിച്ചത്. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ബഹുമാനപ്പെട്ട കുന്നയ്ക്കാട്ടച്ചനെഴുതുന്ന ഈ ലേഖനം ഞങ്ങള്‍ നഴ്‌സ്മാര്‍ക്ക് ഒരാശ്വാസം തന്നെയാണ്. 2016 ജൂണ്‍ ഇരുപത്തിമൂന്നാം തീയതി മായാതെ സൂക്ഷിച്ച പുഞ്ചിരിയോടെ ഈ ലോകത്തോട് യാത്ര പറഞ്ഞ അര്‍ജന്റീനയിലെ സിസ്റ്റര്‍ സിസിലിയ ലോകത്തിനു നല്‍കിയ സന്ദേശം, വേദനകളെ സാന്ത്വനിപ്പിക്കുന്ന
നെഴ്‌സുമാരായ ഞങ്ങളുടെ വേദനകളെ തുടച്ചു മാറ്റുന്നു. പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും പുഞ്ചിരിയോടെ നേരിടാം. ആത്മവിശ്വാസം നല്‍കുന്ന ഈ പംക്തി എഴുതുന്ന കുന്നയ്ക്കാട്ടച്ചനും മലയാളം യുകെയ്ക്കും ആശംസകളും പ്രാര്‍ത്ഥനയും..
ഞങ്ങള്‍ അമേരിക്കയിലാണ്. പക്ഷേ, പ്രവാസി വാര്‍ത്തകള്‍ കൂടുതലും ഞങ്ങള്‍ അറിയുന്നത് യുകെയില്‍ നിന്നുള്ള മലയാളം യുകെയില്‍ നിന്നാണ്. എന്റെ പല കൂട്ടുകാരും ഈ പത്രത്തില്‍ ജോലി ചെയ്യുന്നു. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. വ്യത്യസ്തമായ ഒരു പംക്തിയാണ്. അപ്രതീക്ഷിതമായി ഞങ്ങള്‍ അമേരിക്കക്കാര്‍ വായിച്ചുതുടങ്ങിയതെങ്കിലും …ഞങ്ങള്‍ക്കിത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമാണ്. ഫാ. ബിജു കുന്നയ്ക്കാടിന്
ആശംസകള്‍ നേരുന്നു…
Leave a Reply