സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ കുടുംബമില്ല. നാല്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിനക്കിത് നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്ന അമ്മായിയമ്മമാരുടെ എണ്ണം പെരുകുന്ന നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി എന്ന് പറയുമ്പോഴും ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്ന് പറയുന്ന അമ്മമാരും ലോകത്തില്‍ ധാരാളമുണ്ട്.
കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചനസന്ദേശത്തിന്റെ പ്രസ്‌ക്തഭാഗങ്ങളാണിത്.

കത്തോലിക്കാ വിശ്വാസികള്‍ ദമ്പതികളാകുന്ന പ്രായം വളരെ കൂടിക്കൊണ്ടിരിക്കുന്നു. ജോലിയും മറ്റ് സുഖ സൗകര്യങ്ങളും ഉണ്ടായതിനു ശേഷം മാത്രം മതി വിവാഹം. ഇനി അതിന് മുമ്പ് ഒരു നല്ല ജീവിത പങ്കാളിയെ കിട്ടി വിവാഹം കഴിച്ചു എങ്കില്‍ പോലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാത്ത മാതാപിതാക്കളാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്ക് വിടുന്നു. പക്ഷേ ഞാന്‍ കുട്ടിച്ചേര്‍ക്കുന്നു! ഓരോ കുഞ്ഞും യോഹന്നാനാ.. ‘ദൈവത്തിന്റെ കാരുണ്യം’.
നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. അതിനെ ഉള്‍ക്കൊള്ളണം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും ഇന്നും വളര്‍ന്നിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പുറകേ പായുന്ന പുതു തലമുറക്കാര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു റവ. ഡോ. അഗസ്‌ററ്യന്‍ കുട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.

കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.