ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്റര്‍ അലന്‍ വില്‍കിന്‍സുമായുള്ള സുനില്‍ ഗവാസ്‌കറുടെ നര്‍മ സംഭാഷണം വൈറലാവുന്നു. മത്സരത്തിനിടെ കോഹിനൂര്‍ രത്‌നം എപ്പോള്‍ തരുമെന്ന ഗവാസ്‌കറുടെ നര്‍മം കലര്‍ന്ന ചോദ്യം ഇന്ത്യക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയുള്ള കമന്ററിയിലായിരുന്നു ഗവാസ്‌കറുടെ കുറിക്ക് കൊള്ളുന്ന ചോദ്യം. മത്സരത്തിന്റെ ഇടവേളയില്‍ മുംബൈ മറൈന്‍ ഡ്രൈവിന്റെ രാത്രി ദൃശ്യം തെളിഞ്ഞതോടെ ക്വീന്‍സ് നെക്ലേസ് എന്നുള്ള മറൈന്‍ ഡ്രൈവിന്റെ വിളിപ്പേരിലേക്ക് സംഭാഷണം എത്തി.

പിന്നാലെയായിരുന്നു ഗവാസ്‌കറുടെ കുസൃതിച്ചോദ്യം. ഞങ്ങള്‍ കോഹിനൂറിന് വേണ്ടി കാത്തിരിക്കുകയാണെന്നും എപ്പോള്‍ തിരിച്ച് തരുമെന്നും ഒരു സംശയവുമില്ലാതെ ഗവാസ്‌കര്‍ വില്‍കിന്‍സിനോട് ചോദിക്കുകയായിരുന്നു. ഗ്യാലറിയിലുടനീളം ചിരി പടര്‍ത്തിയ ചോദ്യത്തിന് ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ് എന്ന് വില്‍കിന്‍സ് മറുപടി പറയുന്നുമുണ്ട്. ഇതുകൊണ്ടും തീരാതെ താങ്കള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ പിടിപാടുണ്ടെങ്കില്‍ ആ വഴിക്കൊന്ന് നോക്കിക്കൂടെ എന്ന് കൂടി ഗവാസ്‌കര്‍ തമാശ രൂപേണ വില്‍കിന്‍സിനോട് ചോദിച്ചു.

ഏതാനും നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. എല്ലാ ഇന്ത്യക്കാരുടെയും മനസ്സറിഞ്ഞുള്ള ചോദ്യമായിരുന്നു ഗവാസ്‌കറുടേതെന്നും ഇത്തരമൊരു ചോദ്യം ബ്രിട്ടീഷുകാര്‍ ഒരിക്കലും നേരിട്ട് കേള്‍ക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്നുമൊക്കെയാണ്‌ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിയ്ക്കുന്നത്.

ഇന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഏകദേശം 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കൈവശപ്പെടുത്തിയതാണ് കോഹിനൂര്‍ രത്‌നം. ഇതിനോടൊപ്പം വിലപിടിപ്പുള്ള മറ്റ് പലതും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന ആകര്‍ഷണമായ കോഹിനൂര്‍ ലോകത്തിലെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ടാണ്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കൊല്ലൂര്‍ ഖനിയില്‍നിന്നാണ് കോഹിനൂര്‍ രത്‌നം ഖനനം ചെയ്‌തെടുത്തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ (ഗമസമശ്യേമ റ്യിമെ്യേ ) കൈകളില്‍ ഈരത്‌നമെത്തി. 1323ല്‍ തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡല്‍ഹിയിലേക്ക് രത്‌നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂര്‍ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗള്‍ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്‌നം എത്തി. മുഗള്‍ രാജവംശത്തിലെ ഷാജഹാന്‍ ചക്രവര്‍ത്തി കോഹിനൂര്‍ രത്‌നത്തെ മയൂരസിംഹാസനത്തില്‍ പതിപ്പിക്കുകയും ചെയ്തു. 1739 ല്‍ നാദിര്‍ ഷാ മയൂര സിംഹാസനവും കോഹിന്നൂര്‍ രത്‌നവും കൊള്ളയടിച്ച് പേര്‍ഷ്യയിലേക്ക് കടത്തി.

നാദിര്‍ഷയാണ് കോഹ് ഇ നൂര്‍ എന്ന പേര് രത്‌നത്തിന് നല്‍കിയതെന്ന് കരുതപ്പെടുന്നു.നാദിര്‍ഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിര്‍സ ഷാരൂഖിന്റെ കൈകളിലായി.1751ല്‍ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, നാദിര്‍ഷയുടെ പിന്‍ഗാമിയെ പരാജയപ്പെടുത്തിയതോടെ കോഹിനൂര്‍ രത്‌നം, അഹ്മദ് ഷായുടെ കൈകളിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1809 ല്‍ ദുറാനി ചക്രവര്‍ത്തി പരമ്പരയില്‍പ്പെട്ട ഷാ ഷൂജ, അര്‍ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്‌നവുമായി ഇദ്ദേഹം പാലായനം ചെയ്യുകയും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടുകയും ചെയ്തു. രത്‌നം 1813ല്‍ ഷാ ഷൂജയില്‍നിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തില്‍ സിഖുകാരെ ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ചതോടെ രത്‌നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്‌റ്റോറിയ രാജ്ഞി കോഹിനൂര്‍ രത്‌നം തന്റെ കിരീടത്തിന്റെ ഭാഗമാക്കി.

അവകാശവാദത്തിനായി ഇന്ത്യയും അയല്‍രാജ്യങ്ങളും

ഇന്ത്യയില്‍നിന്നു കണ്ടെടുക്കപ്പെട്ട രത്‌നമാണല്ലോ കോഹിനൂര്‍. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂര്‍ രത്‌നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം. മാത്രമല്ല 1849 മാര്‍ച്ച് 29 ന് പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരിധിയിലാക്കിയതോടെ അവസാനത്തെ സിഖ് ഭരണാധികാരിയായിരുന്ന ദുലീപ് സിങാണ് ബ്രിട്ടീഷുകാര്‍ക്ക് കോഹിനൂര്‍ രത്‌നം കൈമാറുന്നത്.

ഇന്ത്യയുടെ ഭരണകേന്ദ്രം എന്ന നിലയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലേക്കായിരുന്നു അന്ന് കോഹിനൂര്‍ കൊണ്ടുപോയത്. കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്തായ കോഹിനൂര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശപ്പെട്ടതാണെന്നും വാദങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇന്ത്യയെ പോലെ പാക്കിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. മഹാരാജാ രഞ്ജിത്ത് സിങിന്റെ പിന്‍ഗാമിയില്‍നിന്നു കൈമാറ്റം ചെയ്യപ്പെട്ട കോഹിനൂര്‍ രത്‌നം രഞ്ജിത്ത് സിങിന്റെ സാമ്രാജ്യത്തിന് അവകാശപ്പെട്ടതാണെങ്കില്‍ ആ സാമ്രാജ്യത്തില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുമെന്ന അവകാശ വാദവുമുണ്ട്.

1976 ല്‍ ഈ അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ബ്രിട്ടന്‍ പ്രധാനമന്ത്രി ജയിംസ് കാലഹന് കത്തെഴുതുകയുണ്ടായി. അഫ്ഗാനിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദവുമായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധം ചെയ്ത് നേടിയ കോഹിനൂര്‍ രത്‌നം അഫ്ഗാനിസ്ഥാനിലെ ദുറാനി സാമ്രാജ്യത്തിന്റെ കൈകളിലാണ് നീതിപരമായി അവസാനം എത്തിയതെന്നും ഷാഷൂജയെ ഭീഷണിപ്പെടുത്തിയും കണ്‍മുന്നില്‍വച്ച് ഷുജയുടെ പുത്രനെ പ്രീണിപ്പിച്ചും നേടിയതാണ് കോഹിനൂര്‍ രത്‌നമെന്നാണ് അവരുടെ അവകാശവാദം. ഇറാനും കോഹിനൂറില്‍ അവകാശമുന്നയിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷയാണല്ലോ ഇന്ത്യയില്‍നിന്നു കോഹിനൂര്‍ കൈക്കലാക്കിയത്. അതുകൊണ്ട് യുദ്ധവിജയത്തെത്തുടര്‍ന്ന് കൈയില്‍ വന്ന കോഹിനൂര്‍ തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ഇറാന്റെ അവകാശവാദം.

രത്‌നത്തിന്റെ വില

കോഹിനൂര്‍ രത്‌നത്തിന് കൃത്യമായ മൂല്യം ഇപ്പോഴും കണക്കാക്കിയിട്ടില്ല. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് 200 മില്യണ്‍ യു.എസ് ഡോളര്‍ കോഹിനൂറിന്റെ വിലയായി കണക്കാക്കിയിരുന്നു.അത് ഏകദേശം 14,35,85,20,000 ഇന്ത്യന്‍ രൂപയാണ്.