ഭൂമിയിലെല്ലാവരും ഒരു പുതുവര്‍ഷപ്പിറവി കാണുമ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും 16 എണ്ണം കാണും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും.
ഭൂമിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐ.എസ്.എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐ.എസ്.എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം.
2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വില്‍മോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാര്‍ലൈനറില്‍ ഐ.എസ്.എസിലേക്കു പോയത്. സ്റ്റാര്‍ലൈനറിന് സാങ്കേതികത്തകരാര്‍ നേരിട്ടതിനാല്‍ തിരിച്ചുവരവ് വൈകി. ഇക്കൊല്ലം മാര്‍ച്ചില്‍ മറ്റൊരുപേടകത്തില്‍ ഇരുവരുമെത്തുമെന്നാണ് കരുതുന്നത്.
Leave a Reply