ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്. കേരളത്തിന്റെ സ്വന്തം ഫുട്സാല്‍ ക്ലബുമായാണ് ഇക്കുറി സണ്ണി ലിയോണെത്തുന്നത്. പ്രീമിയര്‍ ഫുട്സാല്‍ ലീഗ് രണ്ടാം സീസണില്‍ കൊച്ചി ആസ്ഥാനമായ കേരള കോബ്രാസ് എന്ന ടീമിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാഡിഡറുമാണ് സണ്ണി ലിയോണ്‍. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ മുംബൈയിലാണ് ലീഗിന്റെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ബെംഗളൂരുവിലാണ് രണ്ടാംഘട്ടം.

ഒന്നാം സീസണില്‍ കളിച്ച ലൂയിസ് ഫിഗോ, റൊണാള്‍ഡിന്യോ, റ്യാന്‍ ഗിഗ്സ്, പോള്‍ സ്കോള്‍സ്, ഹെര്‍നന്‍ ക്രെസ്പോ, മൈക്കല്‍ സാല്‍ഗഡോ, ഫല്‍ക്കാവോ എന്നിവര്‍ ഇൗ സീസണിലും കളിക്കുന്നുണ്ട്.

മൈക്കല്‍ സാല്‍ഗഡോയാണ് കേരള കോബ്രാസിന്റെ മുഖ്യതാരം. മുംബൈ വാരിയേഴ്സ്, ചെന്നൈ സിങ്കംസ്, ഡെല്‍ഹി ഡ്രാഗണ്‍സ്, ബെംഗളൂരു റോല്‍സ്, തെലുങ്ക് ടൈഗേഴ്സ് എന്നിവയാണ് മറ്റ് ടീമുകള്‍.