പ്രണയദിനത്തില്‍ നിറംപകരാന്‍ ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് വര്‍ണശോഭ അണിയാനാണ് സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നത്.

എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് വാലന്റൈന്‍സ് നൈറ്റ് 2019 സംഘടിപ്പിക്കുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് ഒരുങ്ങുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

.ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് കൊച്ചിയില്‍ സണ്ണിയെ കാണാന്‍ ജനങ്ങളുടെ പ്രവാഹമായിരുന്നു. മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്.വൈശാഖ് ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.