പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയും സഞ്ചരിച്ച അതേ പാതയിലൂടെയാണ് മക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മരുമക്കളും കൊച്ചുമക്കളും സിനിമയില്‍ സജീവമാണ്. അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മൂത്ത മരുമകളായ പൂര്‍ണിമ വൈറസിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട്. ഈ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

പ്രിയ മോഹന്റെ പിറന്നാളിന് പിന്നാലെയായി പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷം എവിടെ വെച്ചാണെന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പല താരങ്ങളും ആശംസകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഇരുവരും ഒരുമിച്ചുമുള്ള ആദ്യ ഫോട്ടോയുമായി പൂര്‍ണിമയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പൂര്‍ണിമയും ഇന്ദ്രനും പരിചയപ്പെടുന്നത്. ആ ഓര്‍മ്മകളും ചിത്രവുമാണ് താരം പങ്കുവെച്ചിട്ടുള്ളത്. അന്നാണ് ഇന്ദ്രന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ചെടുത്ത ഫോട്ടോയും ഇതായിരുന്നു. അന്നെനിക്ക് 21 ഉം അവന് 20 മായിരുന്നു. ഈ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഉച്ചത്തിലുള്ള ഹൃദയമിടിപ്പും തൊണ്ട വരളുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നതെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്.

ഇന്ദ്രന്റെ അമ്മയായ മല്ലിക സുകുമാരനാണ് ഈ ചിത്രം പകര്‍ത്തിയത്. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്താണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് അമ്മയെ അറിയാം. അമ്മയ്ക്ക് ഇതെല്ലാം നന്നായി അറിയുമായിരുന്നുവെന്നും ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് വളരെ മനോഹരമായ യാത്രയായിരുന്നു. ഇന്ദ്രാ,വിവാഹ വാര്‍ഷിക ആശംസകള്‍. ഇതായിരുന്നു പൂര്‍ണിമയുടെ കുറിപ്പ്.

മല്ലിക സുകുമാരനെ ടാഗ് ചെയ്തായിരുന്നു പൂര്‍ണിമ ആശംസ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇന്നുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ട മികച്ച കപ്പിളാണ് അച്ഛനും അമ്മയും. എന്നും തങ്ങളെ ഇത് പോലെ നോക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്ന ആശംസയുമായാണ് പ്രാര്‍ത്ഥന എത്തിയത്. എല്ല കാര്യത്തിലും അമ്മ മാതൃകയാണ്. അമ്മയെ താനെത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കാന്‍ വാക്കുകളില്ലെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്. പൂര്‍ണ്ണിമയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പാത്തൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവിന്‍ എന്ന ഒരൊറ്റ വാക്കാണ് ചേച്ചിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. പ്രവര്‍ത്തിയില്‍ ചേച്ചിയെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കും അതാണെന്നുമായിരുന്നു നിഹാല്‍ കുറിച്ചത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ചേച്ചി. ലോകത്തെ ഏറ്റവും മികച്ച ചേച്ചിയാണ് തന്റേത്. ചേച്ചിയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമായിരുന്നു പ്രിയ മോഹന്റെ കുറിപ്പ്.

സുപ്രിയ മേനോനും മല്ലികയും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂര്‍ണ്ണിമയ്ക്ക് സ്‌നേഹാശംസകളുമായി സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായാണ് സുപ്രിയ എത്തിയത്. 17 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സന്തോഷകരമായ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും ആശംസിക്കുന്നു. വലിയൊരു പാര്‍ട്ടി തന്നെ തങ്ങള്‍ക്ക് വേണമെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നാത്തൂനെന്നായിരുന്നു സുപ്രിയ പൂര്‍ണിമയെ സംബോധന ചെയ്തത്. നാത്തൂനല്ല ഏടത്തിയാണെന്ന തിരുത്തലുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ഇന്ദ്രജിത്തിന്‍രെ പോസ്റ്റ്

പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. 17 വര്‍ഷം എല്ലാമെല്ലാമായി ഒപ്പമുള്ളതിന് നന്ദിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഹാപ്പി ബര്‍ത് ഡേയ്‌ക്കൊപ്പം ഹാപ്പി ആനിവേഴ്‌സറിയും ആഘോഷിക്കുകയാണ് ഇരുവരും. ഇന്ദ്രന്റെ പോസ്റ്റിന് കീഴിലായി ഐലവ് യൂ എന്ന കമന്റുമായി പൂര്‍ണിമയും എത്തിയിരുന്നു. മഞ്ജു വാര്യര്‍, ഗീതുമോഹന്‍ദാസ്, നിമിഷ സജയന്‍, ശ്രിന്റെ, അഹാന കൃഷ്ണ, രഞ്ജിനി ജോസ്, അപൂര്‍വ്വ ബോസ്, മുന്ന സൈമണ്‍, അഭയ ഹിരണ്‍മയി, അമല പോള്‍ തുടങ്ങിയവരും ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

ഗീതുമോഹന്‍ദാസും നിമിഷ സജയനും

പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസയുമായി അടുത്ത സുഹൃത്തുക്കളായ ഗീതുവും നിമിഷയും എത്തിയിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന് പിറന്നാളാശംസയെന്നായിരുന്നു നിമിഷ കുറിച്ചത്. പൂര്‍ണിമയുടെ മടിയിലിരിക്കുന്ന ചിത്രവും നിമിഷയുടെ പോസ്റ്റിലുണ്ട്. പൂര്‍ണിമയ്ക്കരികിലിരുന്ന് പാട്ടുപാടുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയും നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നും നിങ്ങളിത് പോലെയായിരിക്കട്ടെ, ഈ സന്തോഷം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നും നിമിഷ കുറിച്ചിട്ടുണ്ട്. അമ്പടി കള്ളിയെന്ന മറുപടിയുമായാണ് പൂര്‍ണിമ എത്തിയത്. നന്ദി അറിയിച്ചുള്ള കമന്റുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു.