സിനിമയില്‍ നിന്നും ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. നവോദയ അപ്പച്ചന്‍ നിര്‍മ്മാതാവായ സിനിമയിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമയ്ക്ക് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടു വരണം എന്നാണ് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത് എന്നും സുരേഷ് ഗോപി സൂര്യ ടിവിയിലെ പരിപാടിക്കിടെ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനിയത്തി പ്രാവ് ആണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ച ചിത്രം. ഫാസില്‍ ചിത്രത്തിന് തനിക്ക് ലഭിച്ചത് അമ്പതിനായിരം രൂപയാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബന്‍ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു.

അതേസമയം, പാപ്പാന്‍, ഒറ്റക്കൊമ്പന്‍, കാവല്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.