മലയാള സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും, മമ്മൂട്ടിയെ സംബന്ധിച്ച് വളരെ ഒതുങ്ങി ജീവിക്കുന്ന താരമാണ് അദ്ദേഹം, പക്ഷെ സുരേഷ് ഗോപി ഇന്ന് ഒരു ജന പ്രതിനിധികൂടിയാണ്. കൂടാതെ ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഇവർ ഒരുമിച്ച് ധാരാളം സിനിമകൾ മലയാളിത്തിൽ പിറന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇവരുടെ ഒരുമിച്ചുള്ള ഒരു ചിത്രം റിലീസായത് ദ കിംഗ് ആൻഡ് കമ്മീഷണർ ആണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഒരു പഴയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സലാം കാശ്മീർഎന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി വീണ്ടും മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് ആവർത്തിച്ച് പറഞ്ഞത്. പക്ഷെ പിണക്കത്തിന്റെ കാരണം തുറന്ന് പറയാൻ സുരേഷ് ഗോപി തയാറായില്ല. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപിയുടെ പിണക്കത്തിന്റെ കാരണം ഇതായിരുന്നോ. എന്ന് തോന്നിപ്പിക്കാവുന്ന ഒരു കാരണമാണ് ആ പിണക്കത്തിന്റെ കാരണം, ആ കാരണം ഞാൻ പറഞ്ഞ് വരുമ്പോൾ ചിലപ്പോൾ നിങ്ങളും കൂടി എന്റെ കൂടെ തല്ലാനായി വന്നെന്നിരിക്കും. അതിനെ കുറിച്ചൊന്നും ഞാൻ പറയത്തില്ല കാരണം അതെന്റെ മാന്യതയാണ്. ഞാൻ അത് പറഞ്ഞാൽ എന്റെ മാന്യതക്ക് ക്ഷത മേൽക്കും.
സൂപ്പർ താരങ്ങളാണ് മലയാള സിനിമ നിയത്രിക്കുന്നത് എന്ന ശ്യാമപ്രസാദിന്റെ പ്രസ്താവന ചൂണ്ടി കാണിച്ച്, ആ പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി, സൂപ്പർ താരങ്ങൾ അവരുടെ പടം റിലീസ് ചെയ്യാൻ വേണ്ടി അങ്ങനെ എന്തോ അല്ലേ ശ്യാമ പ്രസാദ് പറഞ്ഞത്, ആ സൂപ്പർ താരങ്ങളുടെ ഗണത്തിൽ എന്നെയും ലാലിനേയും ഉൾപെടുത്തരുത്, നിലവിൽ റിലീസ് ചെയ്യാൻ നിൽക്കുന്ന പടങ്ങൾ പുകച്ച് പുറത്തുചാടിച്ചിട്ട് എന്റെയും ലാലിന്റെയും പടങ്ങൾ ഞങ്ങൾ തിരുകി കയറ്റാറില്ല. എന്നാണ് സുരേഷ് പറഞ്ഞത്.
കൂടാതെ താനും താര സംഘടന അമ്മയുമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും സംഘടനാപരമായ കാര്യങ്ങൾക്ക് തനറെ അഭിപ്രായങ്ങൾ മാനിക്കപ്പെടാറുണ്ടെന്നും സുരേഷ് പറയുന്നു. ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറുണ്ട് എങ്കിലും ഇവർ ഇരുവരും ഇപ്പോഴും പിണക്കിത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. കൂടാതെ താര സംഘടനായായ അമ്മയിൽ നിന്നും സുരേഷ് വിട്ടു നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, അതിനു കാരണം ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്താൽ രണ്ടു ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴകെട്ടേണ്ടിവന്നു. പക്ഷെ ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായി സഹകരിക്കാനില്ലെന്ന് സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.
Leave a Reply