മലയാളത്തിന്റെ സൂപ്പർ താരനിര ഒരുമിച്ച് നിന്ന് ആ പേര് പ്രഖ്യാപിച്ചു. സുരേഷ്ഗോപിയുടെ 250–ാം ചിത്രം ‘ഒറ്റക്കൊമ്പൻ’. കടുവ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന പേരില്‍ സുരേഷ് ഗോപി ചിത്രവും പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളിലേക്കും േകസിലേക്കും പ്രശ്നങ്ങളെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ്ഗോപി ചിത്രത്തിന്റെ പുതിയ പ്രഖ്യാപനം.

മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. ഒറ്റക്കൊമ്പൻ എന്ന് പേര് പുറത്തുവന്നതോടെ ആരാധകരും ആഘോഷത്തിലാണ്.

എന്നാൽ സുരേഷ്ഗോപി പങ്കുവച്ച പോസ്റ്റിന് താഴെ പൃഥ്വിരാജിനെ വിമർശിച്ചും പരിഹസിച്ചും ആരാധകർ രംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ടൈറ്റിൽ റിലീസിന്റെ ഭാഗമാകുമ്പോൾ പൃഥ്വി കൂട്ടത്തിലില്ല എന്നാണ് ചിലരുടെ കമന്റുകൾ. ഇതിനൊപ്പം തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടതി കയറിയ വിഷയങ്ങൾ ഉന്നയിച്ചും ചിലർ പൃഥ്വിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് സുരേഷ് ഗോപി തന്നെ കമന്റായി മറുപടി നൽകി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു.’ അദ്ദേഹം കുറിച്ചു.

https://www.facebook.com/ActorSureshGopi/posts/1879641695511772