നടി ആക്രമണ കേസിലെ മുഖ്യപ്രതിയായ ദിലീപിന് ആലുവ സബ് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായി ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ തുറന്നുപറഞ്ഞിരുന്നു. ജയിൽ ഡിജിപിയായിരിക്കെ നടി ആക്രമണ കേസിലെ പ്രതി ദിലീപിന് സൗകര്യങ്ങൾ ചെയ്തു നൽകിയെന്ന് നേരത്തെയും ആർ ശ്രീലേഖയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ഈ വിവാദം മുൻനിർത്തി അവതാരകൻ ചോദ്യമുന്നയിച്ചതോടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. അവിടെ കണ്ട കരളലയിക്കുന്ന കാഴ്ച്ചയാണ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു മുൻ ജയിൽ ഡിജിപിയുടെ മറുപടി.

അതിനു പിന്നാലെ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികരിച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ‘കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല.’ എന്നായിരുന്നു ബിജെപി എംപിയുടെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് സഹപ്രവര്‍ത്തകര്‍ വാദി-പ്രതി ഭാഗത്തു നില്‍ക്കുന്ന നടി ആക്രമണ കേസില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയര്‍ത്താന്‍ പലരും വിസമ്മതിച്ചു.

നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാൾ കൂടിയാണ് ദിലീപ്. ശ്രീലേഖയുടെ തുറന്നുപറച്ചിൽ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.