രാഷ്ട്രീയത്തില്‍ ഇറങ്ങി എംപിയായപ്പോഴും നാട്ടുകാര്‍ക്ക് ഏറെയിഷ്ടമുള്ള നടനും മനുഷ്യസ്‌നേഹിയുമാണ് സുരേഷ് ഗോപി. മനുഷ്യത്വവും സത്യസന്ധതയുമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് അതുകൊണ്ട് തന്നെ. കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവം അദേഹത്തിന്റെ മഹത്വം വീണ്ടും വിളിച്ചോതുന്നു. സംഭവം ഇങ്ങനെ-

ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്തില്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി എംപി. കുടുംബ സംഗമത്തില്‍ വെച്ച് പ്രദേശത്തു പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി. എന്നാല്‍ ബൂത്ത് ഭാരവാഹികള്‍ ലിസ്റ്റ് വിളിച്ചപ്പോള്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആലക്കോട് മോഹനം വീട്ടില്‍ കാവ്യയുടെ പേര് വിട്ടുപോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുരേഷ് ഗോപി മടങ്ങുന്ന വഴിക്ക് കാവ്യ വഴിയരികില്‍ നിന്ന് പൊട്ടിക്കരയുന്നത് കണ്ടു. ഇതോടെ താരം ഒപ്പമുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് അവരും കാവ്യയെ വിട്ടുപോയ കാര്യം അറിയുന്നത്. ഒട്ടും വൈകിയില്ല കാവ്യയെയും അമ്മയെയും ഞെട്ടിച്ചു കൊണ്ട് ഉപഹാരവുമായി സുരേഷ്ഗോപി എം.പിയും കുട്ടിയുടെ വീട്ടിലെത്തി. പുരസ്‌കാരവും സമ്മാനിച്ച് കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് അദേഹം മടങ്ങിയത്.

Read more… നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: ആരോഗ്യ മന്ത്രി കെ.കെ ശൈലജ