കളത്തിനകത്തും പുറത്തും രസികനാണ് സുരേഷ് റെയ്ന എന്ന ഇന്ത്യൻ താരം. നിലവിൽ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎൽ ഉൾപ്പടെയുള്ള വേദികളിൽ സജീവമാണ് താരം. മറ്റൊരു ഐപിഎൽ സീസണിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ചെന്നൈയുടെ ചിന്നത്തലയും മച്ചാന്മാരും. പരിശീലനത്തിനിടയിലും ടിക് ടോക് ചെയ്ത് ആരാധകരെ രസിപ്പിക്കാൻ സമയം കണ്ടെത്തുന്നു താരം. മലയാളി താരം കെ.എം.ആസിഫിനൊപ്പമാണ് റെയ്നയുടെ ടിക് ടോക് വീഡിയോ.

തന്റെ ടിക് ടോക് ഹാൻഡിലിൽ റെയ്ന തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ വീഡിയോ ഏറ്റെടുത്തു.

ഈ മാസം 29നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് തുടക്കമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ചെന്നൈ സൂപ്പർ കിങ്സ് പരിശീലന ക്യാമ്പ് ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ ഒരു റൺസിന് ഫൈനലിൽ മുംബൈയോട് പരാജയപ്പെട്ട ചെന്നൈ പുതിയ സീസണിൽ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ധോണിയുൾപ്പടെയുള്ള മുതിർന്ന താരങ്ങളെല്ലാം നേരത്തെ തന്നെ ക്യമ്പിലെത്തിയിരുന്നു.

ടീമിലെ മലയാളി സാനിധ്യമാണ് കെ.എം.ആസിഫ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായ ആസിഫിനെ ഇത്തവണയും ചെന്നൈ നിലനിർത്തി. ടീമിലെ പ്രധാന പേസർ ദീപക് ചാഹർ പരുക്കിന്റെ പിടിയിലായതിനാൽ പുതിയ സീസണിൽ കൂടുതൽ മത്സരങ്ങൾ ആസിഫിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

View this post on Instagram

 

Dad and the son ft. @asif_km_24 & @sureshraina3. 🤣🤣🤣🤣 • • #WhistlePodu #Yellove #SuperFam #IPL2020

A post shared by WhistlePoduArmy® CSK Fan Club (@cskfansofficial) on