ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തങ്ങൾക്ക് മാന്യമായ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായി സമര രംഗത്തിലേയ്ക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ് രാജ്യമൊട്ടാകെയുള്ള നേഴ്സുമാർ. ഇതിനിടെ തങ്ങളെ മികച്ച രീതിയിൽ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന് പൊതുജനത്തിനും അഭിപ്രായമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത് വന്നു . പ്രധാനമന്ത്രി റിഷി സുനകിന്റെ ഹോസ്പിറ്റൽ സന്ദേശത്തിനിടെ ഉണ്ടായ സംഭവത്തിന് വൻ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രോയ്ഡോൺ ഹോസ്പിറ്റലിൽ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനിടെ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് മികച്ച ശമ്പളം നൽകണമെന്ന് 77 വയസ്സുകാരിയായ കാതറിൻ പൂളിനാണ് റിഷി സുനകിനോട് ആവശ്യപ്പെട്ടത്. സർജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അവർ . സുഖവിവരം അന്വേഷിക്കാൻ തന്റെ അടുക്കൽ എത്തിയ പ്രധാനമന്ത്രിയോട് നേഴ്സുമാർ എന്നെ നന്നായി നോക്കുന്നുണ്ടെന്നും എന്നാൽ അവരുടെ സേവനത്തിന് അനുസരിച്ചുള്ള ശമ്പളം അവർക്ക് ലഭിക്കുന്നില്ലെന്നും കാതറിൻ വെട്ടി തുറന്നു പറഞ്ഞു.

താൻ അതിനായി ശ്രമിക്കാമെന്നായിരുന്നു കാതറിൻറെ ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. വളരെ വർഷത്തെ പ്രവർത്തിപരിചയമുള്ള നേഴ്സുമാർക്ക് പോലും യുകെയിൽ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. റിഷി സുനക് ചാൻസിലർ ആയിരുന്നപ്പോൾ നടത്തിയ ശമ്പള വർദ്ധനവിൽ കാര്യമായ പരിഗണന ലഭിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.