അഭിനേതാവ് എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകനാണ് സൂര്യ. സിനിമയുടെ തിരക്കുകൾക്കിടയിലും അതുകൊണ്ടു തന്നെ സൂര്യ മുൻഗണന നൽകുന്നത് അച്ഛൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കാണ്. സൂര്യക്കൊപ്പം സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും ഈ ഫൗണ്ടേഷനിൽ അംഗമാണ്.

ഇപ്പോൾ അഗരം ഫൗണ്ടറിന്റെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന സൂര്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സജീവം. മുഖ്യമന്ത്രി വരെ പങ്കെടുത്ത ചടങ്ങിലാണ് സൂര്യ പൊട്ടിക്കരഞ്ഞത്.

ഗായത്രി എന്ന പെൺകുട്ടിയുടെ ജീവിത അവസ്ഥകൾ വേദിയിൽ ഗായത്രി തന്നെ പറഞ്ഞപ്പോഴാണ് സൂര്യ പൊട്ടിക്കരഞ്ഞത്. തമിഴ്‌നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ വളരെ പിന്നാക്ക സമുദായത്തിലുള്ള ഗായത്രി ഒരുപ്പാട് പോരാടിയാണ് പഠിച്ചത്.

അച്ഛൻ കേരളത്തിൽ പല പല ജോലികളെടുത്ത് ജീവിക്കുകയും അമ്മ 150 രൂപ ദിവസക്കൂലിയിൽ തമിഴ്‌നാട്ടിലും ജോലിചെയ്താണ് ഗായത്രിയുടെ ജീവിതം മുന്നോട്ട് പോയത്. പക്ഷെ അപ്രതീക്ഷിതമായി അച്ഛന് ക്യാൻസർ ബാധിച്ചപ്പോൾ പഠനം വഴിമുട്ടിയ അവസ്ഥയിൽ അഗരം ഫൗണ്ടേഷനിൽ പഠനം പൂർത്തിയാക്കുകയായിരുന്നു ഗായത്രി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളെ പോലുള്ള പെൺകുട്ടികൾക്ക് ഒരു സ്ഥാനം സമൂഹത്തിൽ ലഭിച്ചത് അഗരത്തിലൂടെയാണ്. ഇംഗ്ലീഷ് പഠിക്കണമെന്ന വലിയ ആഗ്രഹം അഗരത്തിലൂടെ സാക്ഷാത്കരിച്ച് ഇന്ന് കേരളത്തിൽ അധ്യാപികയാണ് ഗായത്രി.

തന്റെ അവസ്ഥ ഗായത്രി പറയുമ്പോൾ വിങ്ങിപൊട്ടുകയായിരുന്നു സൂര്യ. ഒടുവിൽ ഓടിയെത്തി ഗായത്രിയെ ചേർത്ത് നിർത്തി പൊട്ടിക്കരയുകയായിരുന്നു നടൻ.