സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.

സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്‍റെ അമ്മയും തമ്മിൽ ബന്ധമില്ലെന്നും പെൺകുട്ടി പറയുന്നു. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറ്റില്‍ ചെറിയ മുറിവുണ്ടായി എന്നാണ് കരുതിയത്‌. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്. അതേസമയം കഴിഞ്ഞ ദിവസം പെൺകുട്ടി എഴുതി‍യ കത്ത് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോൾ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ പൊരുത്തക്കേട് ഉള്ളതായി റിപ്പോർട്ട് ഉണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ