ടോമി ജോര്‍ജ്
സ്വാന്‍സി മലയാളി അസോസിയേഷന്റെ 11മത് ഓണാഘോഷം പ്രൊഡഗംഭീരമായി ആഘോഷിച്ചു. Ytsradgynlais Miners welfare ഹാളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ പരിപാടികള്‍ രാവേറെ നീണ്ടു നിന്നു .
സഘടനാമികവിന്റെയും, കൂട്ടായ പ്രവര്‍ത്തനത്തിന്റെയും, മുന്‍കൂട്ടിയുള്ള പ്രോഗ്രാം കോര്‍ഡിനേഷന്റെയും ഉത്തോമോദാഹരണമായി ഈ വര്‍ഷത്തെ ഓണാഘോഷം. മനോഹരമായ അത്തപൂക്കളം ഒരുക്കികൊണ്ടു Ytsradgynlais കാരാണ് ഓണപരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്നു നടന്ന വെല്‍കം ഡാന്‍സ് കാണികള്‍ നിറഞ്ഞ കൈയടിയോട് കൂടി ആണ് സ്വീകരിച്ചത്. വരാനിരിക്കുന്ന പരിപാടികള്‍ മികച്ചനിലവാരത്തോടു കൂടിയതാണെന്ന സൂചന ആയിരുന്നു അത്.
സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ബിജു മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ കേരളം വാണ ശ്രീ മാവേലി തമ്പുരാന്‍, അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി ലിസ്സി റെജി , ജൂനിയര്‍ പ്രസിഡന്റ് മെറി ബിജു, ജൂനിയര്‍ സെക്രട്ടറി ജിയോ റജി, യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി ശ്രീ സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തെ തുടര്‍ന്നു നടന്ന കലാപരിപാടികള്‍ ഒന്നിനൊന്നു മികച്ചവയായിരുന്നു.
അസോസിയേഷന്‍ മെംബര്‍ ശ്രീമതി റിനി സന്തോഷ് അവതാരകയായ കലാപരിപാടിയിലുടനീളം സ്റ്റേജ് കോര്‍ഡിനേഷന്‍ നിര്‍വഹിച്ച ശ്രീ ജിജി ജോര്‍ജും, മാവേലിയായി വേഷമിട്ട ശ്രീ സിനോയും പരിപാടികള്‍ മികച്ചതാക്കാന്‍ രാപകല്‍ പ്രയത്‌നിച്ച കമ്മിറ്റി മെംബര്‍മാരും മികച്ച സംഘടനാ നിലവാരം പുലര്‍ത്തി. ഓണഘോഷത്തിനൊപ്പം SMA യുടെ 2017ലെ സ്‌പോര്‍ട്‌സ് ഡേ യുടെ സമ്മാനങള്‍ വിതരണം ചെയ്യുകയും ചെയ്തചടങ്ങില്‍ അക്‌സ സന്തോഷ്, മരിയമോള്‍ ഷാജി, ആഞ്ചലീനാ ജോജി, സ്റ്റീവ് റ്റോമി, ജെറോമി ബിനു എന്നിവരുടെ ബര്‍ത്ത് ഡേ ആഘോഷിക്കുകയും ചെയ്തു.
കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കലാ പരിപാടികളിലില്‍ പങ്കെടുത്തു. SMA ജൂനിയേര്‍സ് അവതരിപ്പിച്ച ക്ലാസിക്കല്‍, സെമി ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ ,കേരളാ നാടോടി നൃത്തം, സോളോ സോങ്‌സ്, SMA യുടെ കുഞ്ഞുകുട്ടികള്‍ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്, SMA ബോയ്‌സ് അതിഗംഭീരമാക്കിയ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് എന്നിവ വളരെ മികച്ച നിലവാരം പുലര്‍ത്തി.
വേദിയില്‍ കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഏവരിലും വലിയ മതിപ്പുളവാക്കി ,ഇതിനുവേണ്ടി കുട്ടികളെ പരിശീലിപ്പിച്ച സെക്രട്ടറി ശ്രീമതി ലിസി റജി,ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി പ്രീമ ജോണ്‍ എന്നിവരുടെ പങ്ക് വളരെ വലുതാണ്.
തുടര്‍ന്നു SMA യുടെ മഹിളാരത്‌നങ്ങള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയും പ്രസിഡന്റ് ബിജു, ജോജി, ചാക്കോച്ചന്‍, സിസി വിന്‍സെന്റ് എന്നിവര്‍ അവതരിപ്പിച്ച സമകാലിക പ്രസക്തിയുള്ള നാടകവും, അവസാനമായി നടന്ന തട്ടുതകര്‍പ്പന്‍ ജിമിക്കി കമ്മല്‍ ഡാന്‍സും, തനി നാടന്‍ ഓണസദ്യയും കൂടി ആയപ്പോള്‍ നല്ലൊരു ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുവാന്‍ കഴിഞ്ഞ സംതൃപ്തിയുമായി ആണ് ഏവരും മടങ്ങിയത്.
ഓണാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വാന്‍സീ മലയാളി അസോസിയേഷന്‍ ഓണം ഫോട്ടോസ്
Leave a Reply