സ്വപ്ന സുരേഷ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്ന വെളിപ്പെടുത്തലുമായി ഷാജ് കിരണ്‍. സ്വപ്നയുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്നും സ്വപ്നയെ പരിചയപ്പെടുത്തിയത് എം ശിവശങ്കറല്ലെന്നും ഷാജ് കിരണ്‍ ട്വന്റിഫോറിന് പറഞ്ഞു.
വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ഞാന്‍ അറിഞ്ഞത് സ്വപ്ന വഴിയാണ്. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു.
അവര്‍ തന്നെ തിരികെ വിളിച്ച് വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് ചില ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ് എന്ന് അറിഞ്ഞു. ഇത് ഞാന്‍ സ്വപ്നയെ വിളിച്ചു പറയുക മാത്രമാണ് ഉണ്ടായത്.
എനിക്കും ഭാര്യയ്ക്കും കുട്ടികളില്ല. ഞങ്ങള്‍ക്ക് സ്വപ്ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. ഞങ്ങള്‍ പൈസ നല്‍കാമെന്ന് അറിയിച്ചെങ്കിലും സ്വപ്ന അത് നിരസിച്ചു. ഇമോഷണല്‍ കാര്യമായതുകൊണ്ടാണ് ഇത് ഇതുവരെ പുറത്ത് വിടാതിരുന്നത്. ഇതെല്ലാം തന്റെ ഭാര്യക്കും അറിയാമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
Leave a Reply