ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്ന നടിയാണ് സ്വാസിക. ലാൽ ജോസ് വിധി കർത്താവായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സ്വാസിക സിനിമാലോകത്തേക്ക് എത്തുന്നത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടി.

ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി. നടിയുടെ മിക്ക ഫോട്ടോകൾക്ക് താഴെയും മോശമായ രീതിയിലുള്ള കമൻറുകൾ വരാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നടി അവഗണിക്കുകയാണ് പതിവ്.

ഇപ്പോൾ തന്റെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ ഇന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം മെസ്സേജുകൾ ലഭിച്ചത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.” – സ്വാസിക ഫേസ്ബുക്കിൽ കുറിച്ചു. മോശ മെസ്സേജ് അയച്ച വ്യക്തിയുടെ പ്രൊഫൈൽ ലിങ്ക് സഹിതമാണ് നടി പോസ്റ്റ് പങ്കുവെച്ചത്