സ്‌റ്റോക്‌ഹോം: വീട്ടില്‍ ഭൂഗര്‍ഭ അറ നിര്‍മ്മിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്ന ഡോക്ടര്‍ പിടിയില്‍. ത്രില്ലര്‍ സിനിമകളെ വെല്ലുന്ന വിധമാണ് ഇയാള്‍ കൂറ്റകൃത്യം നടത്തിയത്. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയെ സ്‌ട്രോബറിയില്‍ കലര്‍ത്തി മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതിന് ശേഷം സ്വീഡനിലെ ക്രിസ്റ്റിയന്‍സ്റ്റാന്‍ഡിലെ വീട്ടില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ കൊണ്ടു പോയി ഒരാഴ്ചയോളം പീഡിപ്പിച്ചു.
38കാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. യുവതിയെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ ഭൂഗര്‍ഭ അറ നിര്‍മ്മിച്ചതെന്ന് സ്വീഡിഷ് പോലീസ് പറഞ്ഞു. യുവതിയുമായി സ്‌റ്റോക്ക്‌ഹോമില്‍ നിന്ന് ക്രിസ്റ്റിയന്‍സ്റ്റാന്‍ഡിലെ ഭൂഗര്‍ഭ അറ നിര്‍മ്മിച്ച വീട്ടിലേക്ക് കാറില്‍ പോകുന്നതിനായി ഇയാള്‍ രണ്ട് മാസ്‌കുകള്‍ നിര്‍മ്മിച്ചിരുന്നതായും പോലീസ് കണ്ടെത്തി. താടിക്കാരനായ ഒരു മധ്യവയസ്‌കന്റെയും ഒരു വൃദ്ധയുടെയും മുഖത്തിന്റെ മാസ്‌കാണ് ഇയാള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്. യുവതിയെ അറ് ദിവത്തോളം ഭൂഗര്‍ഭ അറയില്‍ പുട്ടിയിട്ട് പീഡിപ്പിച്ചു.

1453029693_1453029693_doc

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൈംഗിക അടികളെ പാര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ ഭൂഗര്‍ഭ അറ ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും പോലീസ് കണ്ടെത്തി. കിടപ്പുമുറിയും കിച്ചണും ടോയ്‌ലറ്റും അടക്കം എല്ലാ സൗകര്യങ്ങളോടെയുമാണ് ഇയാള്‍ ഭൂഗര്‍ഭ അറ നിര്‍മ്മിച്ചത്. യുവതിയുടെ ചില സ്വകാര്യ വസ്തുക്കള്‍ എടുക്കുന്നതിന് തിരികെ സ്‌റ്റോക്ക്‌ഹോമില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. മാന്‍ മിസിങ് പരാതിയില്‍ പെണ്‍കുട്ടിക്കായി പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.