ഇതൊരു നടിയാണെന്നും ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചോദ്യമാണിത്. ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമയിലെ ശ്വേത മേനോന്റെ ലുക്കാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. മുമ്പ് നടി ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇത്രയും വലിയ മാറ്റം ഉണ്ടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷത്തില്‍ ഇറാനി നടിയായ റീം കദേം ആണ് അഭിനയിക്കുന്നത്. നടിയാണ് ജുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സാഹചര്യങ്ങള്‍ കൊണ്ട് ശ്വേത മേനോന് രണ്ട് കഥാപാത്രങ്ങളാവേണ്ടി വരികയാണ്. ഒപ്പം ഹിന്ദി നടനായ ആദില്‍ ഹുസൈന്‍ ഇറാനിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത് വന്നിരുന്നു. അതില്‍ ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്.

[ot-video][/ot-video]