ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അഞ്ച് പേര്‍അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

വിനോദസഞ്ചാരകേന്ദ്രമായ ഫത്തേപ്പുര്‍സിക്രിയിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലര്‍ക്ക്, മേരി ഡ്രോക്‌സ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. നാലംഘ സംഘം കല്ലുകളും വടികളുമായി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്വെന്റിന്റെ തലയോട്ടി പൊട്ടുകയും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മേരിയുടെ കൈയൊടിഞ്ഞിട്ടുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യു.പി. സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയതിനുപിന്നാലെ, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.

വിഷയത്തില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.