ന്യൂസ് ഡെസ്ക്. മലയാളം യുകെ ന്യൂസ്
സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട് ലാൻഡ് മലയാളീ കുടിയേറ്റ ചരിത്രത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന സ്കോട് ലാൻഡിലെ 30 ൽ അധികം മലയാളി ഗായകരെ ഒരേ വേദിയിൽ അണിനിരത്തി നടത്തുന്ന സംഗീത സാഗര സായംസന്ധ്യ “സിംഫണി23” മാർച്ച് 25 ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ ലിവിംഗ്സ്റ്റൺ റിവർ സൈഡ് പ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
യുസ്മയുടെ നേത്രത്വത്തിൽ നടത്തപ്പെടുന്ന “സിംഫണി 23” ന്റെ ആതിഥേയത്വം വഹിക്കുന്നത്
യുസ്മയുടെ പോഷക സംഘടനകളിൽ കരുത്തും പ്രാവിണ്യവും തെളിയിച്ച ഊർജ്ജസ്വലതയുടെ പര്യായമായറിയപ്പെടുന്ന ലിവിംഗ്സ്റ്റൺ മലയാളി കമ്യൂണിറ്റിയാണ്. “സിംഫണി 23 “ന്റെ മുഖ്യാതിഥിയായി മലയാള സംഗീത ലോകത്തെ പ്രശസ്ത ഗായകൻ വിൽസൺ പിറവം പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്.
സ്കോട് ലാൻ്റിലെ ചെറുതും വലുതുമായ മലയാളി അസ്സോസിയേഷനുകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് അവർക്ക് താങ്ങും തണലുമായി ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായി മാറുകയായിരുന്നു യുസ്മ എന്ന സംഘടന. ഒരു അസ്സോസിയേഷനപ്പുറം യുസ്മയുടെ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. രജിസ്ട്രേഡ് ചാരിറ്റിയായി പ്രവർത്തിക്കുന്ന യുസ്മ സ്കോട് ലാൻ്റിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. കോവിട് മഹാമാരി രാജ്യത്തെ കാർന്നുതിന്നപ്പോൾ സ്റ്റുഡൻസായി സ്കോട് ലാൻ്റിലെത്തിയ നിരവധി കുട്ടികൾക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും നൽകി സംരക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിലും യുസ്മ നടത്തിയിട്ടുണ്ട്. അതുപോലെ സ്കോട് ലാൻ്റ് കാണുവാൻ എത്തുന്നവർക്ക് ഒരു ജംഗ്ഷനാണ് യുസ്മ. നിരന്തരമായി സ്കോട് ലാൻ്റ് ടൂർ യുസ്മ സംഘടിപ്പിക്കുന്നുണ്ട്. കേരളമുൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ സുഗമമായി സ്കോട് ലാൻ്റ് സന്ദർശിക്കാനുള്ള അവസരമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. കുന്നും മലകളും താഴ്വ്വാരങ്ങളും നിറഞ്ഞ വഴികളാണ് സ്കോട് ലാൻ്റിലധികവും. തണുത്തുറഞ്ഞ കാലാവസ്ഥയായതുകൊണ്ട് വഴികളിൽ ബ്ലാക് ഐസിന് സാധ്യത കൂടുതലുമുണ്ട്. പരിജയമില്ലാതെ വരുന്ന ഡ്രൈവർമാരുടെ അപകട സാധ്യത കണക്കിലെടുത്ത് ടൂറിസ്റ്റ്കൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യമാണ് സ്കോട് ലാൻ്റ് ടൂറ് കൊണ്ട് യുസ്മ ഉദ്ദേശിക്കുന്നത്.
യുസ്മയുടെ മുന്നോട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥമാണ് സിംഫണി 23 നടത്തുന്നത്. ഇതൊരു വലിയ സംരംഭമാണ്. രാജ്യം വിട്ട് സ്കോട് ലാൻ്റിൽ വരുന്നവർക്കൊരു തുണയും. യുസ്മയുടെ പ്രസിഡൻ്റ് ഡോ. സൂസൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സ്കോട് ലാൻഡിലങ്ങോളമിങ്ങോളമുളള മലയാളീ ഗായിക ഗായകന്മാർക്കൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകരും ഒന്നിച്ചണിചേരുന്ന
ഈ സംഗീതനിശ ,സർഗ്ഗ സംഗീതത്തിന്റെ വർണ്ണ വിസ്മയങ്ങൾ ചാലിച്ചെഴുതിയ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ സംഗീതാസ്വാദകരേയും
“സിംഫണി 23 “ലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.
സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP
Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5
Leave a Reply