ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ സ്ഥാപനത്തിന്റെയും , മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും അഞ്ചാം വാർഷികം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ കൃതജ്ഞതാ ബലിയർപ്പണത്തോടെ ആഘോഷിച്ചു .

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു , കഴിഞ്ഞ അഞ്ചുവർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലാബർ രൂപതയുടെ ദൈവം നൽകിയ അനന്തമായ നന്മകൾക്കും ,അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ രൂപത കൈവരിച്ച നേട്ടങ്ങൾക്കും ദൈവതിരുമുമ്പിൽ നന്ദി അർപ്പിക്കാൻ ഉള്ള അവസരവുമാണിതെന്നും , രൂപതയിൽ ഒരു കുടുംബമായി കൂടുതൽ ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും നമ്മൾ പ്രാർത്ഥിച്ചോരുങ്ങേണ്ട അവസരമാണിതെന്നും റെവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട് വിശുദ്ധ കുർബാന മദ്ധ്യേ ഉത്‌ബോധിപ്പിച്ചു .

  വരുംദിവസങ്ങളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും സംഘടിപ്പിച്ച് സണ്ടർലൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും കർമ്മപഥത്തിലേക്ക്

രൂപതാ വികാരി ജെനെറൽ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇതുവരെ കൈവരിച്ച ദൈവ പരിപാലനാക്കും ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുസ്മരിക്കുകയും അഭിവന്ദ്യ പിതാവിന്റെ പ്രവർത്തനങ്ങൾക്കും , രൂപതയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുകയും ചെയ്തു , കത്തീഡ്രൽ വികാരി റെവ. ഡോ ബാബു പുത്തൻപുരക്കൽ ,വൈദിക കൂട്ടായ്മ സെക്രട്ടറി ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി . രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികർ , സന്യസ്തർ , അല്മായ പ്രതിനിധികൾ എന്നിവർ പരിപാടികളിൽ സംബന്ധിച്ചു .