ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുന്നാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും , കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങൾ രൂപത വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധവാര ത്തോടനുബന്ധിച്ചു തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട് . ഇവയുടെ സമയക്രമവും സ്ഥലവും ഉത്തരവാദിത്ത്വമുള്ള വൈദികന്റെ മൊബൈൽ നമ്പറും ഇതോടൊപ്പമുള്ള ഷീറ്റില്‍ ലഭ്യമാണ്.
Leave a Reply