സഖറിയ പുത്തന്‍കളം

മാഞ്ചസ്റ്റര്‍: യൂറോപ്പിലെ പ്രഥമ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനാളിനു മുന്നോടിയായിട്ടുള്ള പ്രസുദേന്തി വാഴ്ച തികഞ്ഞ മരിയ ഭക്തയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടക്കും.

യു.കെ.യിലെ ക്‌നാനായക്കാരുടെ പ്രധാന തിരുനാളിന് ഇംഗ്ലണ്ട് വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ക്‌നാനായ വിശ്വാസ സമൂഹം എത്തിച്ചേരും.

പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിക്കുമ്പോള്‍ തിരുനാള്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ – മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുവചന സന്ദേശം നല്‍കും. ഷൂസ്‌ബെറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാര്‍ക്ക് ഡേവിഡ് മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യും.

തിരുനാളിന് പ്രസുദേന്തിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോസ് കുന്നശ്ശേരി (0739759129), സജി തോമസ് (0784038075) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.