സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണിവരെ കാര്‍ഡിഫിലെ സെന്റ് ജൂലിയന്‍സ് സ്‌കൂളില്‍ വച്ച് നടത്തുന്നു. ധ്യാനം നയിക്കുന്നത് ഈയിടെ നാട്ടില്‍ നിന്നെത്തിയ ഫാദര്‍ ജോബി വെള്ളപ്ലാക്കല്‍ CST യും സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ ചെയര്‍ പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്നാണ്. കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനും ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷം നടക്കുന്ന ആദ്യ ലൈവ് കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

സീറോ മലബാര്‍ രൂപതാ മോണ്‍സിന്യോര്‍ ഫാ സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഫാ ഫാന്‍സ്വാ പത്തില്‍, ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ സിറില്‍ തടത്തില്‍, ഫാ അഗസ്റ്റിന്‍ വാമറ്റത്തില്‍, ഫാ സണ്ണി പോള്‍, ഫാ ഷന്‍ജു, ഫാ ജിമ്മി സെബാസ്റ്റ്യന്‍ എന്നീ വൈദീകരുടെ നേതൃത്വത്തിലും വിവിധ ഇടവക കൂട്ടായ്മകളില്‍ ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

അഡ്രസ്

സെന്റ് ജൂലിയന്‍സ് സ്‌കൂള്‍ ഹിതര്‍ റോഡ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂപോര്‍ട്ട്, NP 19 7XU

ഫ്രീ കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ തന്നെ നിങ്ങളുടെ ഒഴിവ് ദിവസം ക്രമീകരിക്കാനും വലിയ നോമ്പു വേളയില്‍ നടക്കുന്ന ഈ ഏക ദിന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ പോള്‍ വെട്ടിക്കാട്ടും ഫാ ഫാന്‍സ്വാ പത്തിലും അറിയിച്ചു.