ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാന സന്ധ്യ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി .മിഷനിലെ 14 കുടുംബ കൂട്ടായ്മകളിലെയും കുടുംബാംഗങ്ങൾ പങ്കെടുത്ത കരോൾ ഗാന സന്ധ്യ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി , മിഷൻ ഡയറക്ടർ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ കരോൾ ഗാന സന്ധ്യ ഉത്‌ഘാടനം ചെയ്തു .

മിഷനിലെ മുഴുവൻ കൂട്ടായ്മകളും പൂർണ്ണമായും പങ്കെടുത്ത പരിപാടിയിൽ ഓരോ കൂട്ടായ്മയും ക്രിസ്‍മസിന്റെ വ്യത്യസ്തമായ വേഷവിധാനങ്ങളും , തിരഞ്ഞെടുത്ത ഗാനങ്ങളും വ്യത്യസ്തത പുലർത്തി , കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വീടുകൾ തോറുമുള്ള കരോൾ സർവീസും നടക്കുന്നുണ്ട് , കൈക്കാരന്മാരായ ഷിന്റോ ജെയിംസ് , റെജി പൂമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് , ദീപ്തി ജെയിംസ് കരോൾ ഗാന സന്ധ്യയുടെ പരിപാടികൾ ഏകോപിപ്പിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ