സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
സീറോ മലബാര്‍ സഭയുടെ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറായി ഫാ. ജേക്കബ്ബ് ചക്കാത്ര സ്ഥാനമേറ്റു. സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയുടെ ചുമതലയും ഇതോടൊപ്പം അദ്ദേഹത്തിന് ലഭിക്കും. ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി കഴിഞ്ഞ ഒഴിവിലാണ് ഫാ. ജേക്കബ്ബ് ചക്കാത്ര നിയ്മിതനായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജന സംഘടനയായ യുവദീപ്തി എസ് എം വൈ എം ന്റെ ഡയറക്ടറായി സേവനം ചെയ്ത് വരികയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേക്കബ് ചക്കാത്ര ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം പുഷ്പഗിരി, കോട്ടയം ലൂര്‍ദ്ദ്, അയര്‍ക്കുന്നം, കുമാരനല്ലൂര്‍, ഇടവകകളിലും കെ സി എസ് എല്‍ ന്റെ അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കാ ഇടവകാംഗമായ ഫാ. ജേക്കബ്ബ് ചക്കാത്ര ജോസഫ് തോമസ്സ് മറിയാമ്മ ദമ്പതികളുടെ മകനാണ്. ബിജു തോമസ്സ്, രഞ്ചന്‍ തോമസ്സ് എന്നിവര്‍ സഹോദരങ്ങളാണ്.