സീറോ മലങ്കര കത്തോലിക്കാ സഭ – വാത്സിങ്ങാം തീർത്ഥാടനം സെപ്റ്റംബർ 28 -ന് .

സീറോ മലങ്കര കത്തോലിക്കാ സഭ – വാത്സിങ്ങാം തീർത്ഥാടനം സെപ്റ്റംബർ 28 -ന് .
August 14 06:57 2019 Print This Article

ഇംഗ്ലണ്ടിലെ നസ്രത്തായ വാത്സിങ്ങാംമരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയനിലെ കുടുംബങ്ങളുടെ വാർഷിക തീർത്ഥാടനം 2019, സെപ്റ്റംബർ 28 ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. എൺപത്തൊന്പതാമതു പുനരൈക്യവാർഷികവും ഇതോടൊപ്പം ആഘോഷിക്കുന്നു.യുകെയിലെ മലങ്കര സഭയെ പരിശുദ്ധ ധൈവമാതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ നടന്നുവരുന്നു.

തീർത്ഥാടനം ഏറ്റവും അനുഗ്രഹപൂർണമാകുന്നതിന് വിവിധ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് വാത്സിങ്ങാംമംഗളവാർത്താ ദൈവാലയത്തിൽ പ്രാരംഭപ്രാർത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീർത്ഥാടനത്തിന് തുടക്കം കുറിക്കും. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാത്സിങ്ങാംമാതാവിന്റെ നാമധേയത്തിലുള്ള മൈനർ ബസലിക്കയിലേക്കുള്ള തീർഥാടനയാത്ര 2 – മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, മദ്ധ്യസ്ഥപ്രാർത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലെ 16 – മിഷൻ സെന്ററുകളിലെ കുടുംബങ്ങളുടെ ഒത്തുചേരലായിരിക്കും വാത്സിങ്ങാം തീർത്ഥാടനം.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യവാർഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നു. 1930, സെപ്റ്റംബർ 20 ന് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലിത്തയുടെ നേതൃത്വത്തിലാണ് ചരിത്രപ്രസിദ്ധമായ , കത്തോലിക്കാസഭയുടെ പുനരൈക്യം നടന്നത് . കഴിഞ്ഞ 89 വർഷങ്ങൾ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ് .

അഭിവന്ദ്യ പിതാക്കന്മാർ നയിക്കുന്ന ശുശ്രൂഷകളിൽ സഭയുടെ യുകെ കോർഡിനേറ്റർ ഫാ .തോമസ് മടുക്കുമൂട്ടിൽ , ചാപ്ലിയൻമാരായ ഫാ .രഞ്ജിത്ത് മഠത്തിറമ്പിൽ , ഫാ . ജോൺ അലക്സ് , ഫാ . ജോൺസൻ മനയിൽ എന്നിവർ സഹകാർമ്മികരാകും .

നാഷണൽ കൗൺസിലിൻെറയും വിവിധ മിഷൻ സെന്ററുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ തീവ്രഗതിയിൽ പുരോഗമിക്കുന്നു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles